കൊച്ചി: വ്യാജരേഖ ചമച്ച് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹന രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ വിടുതൽ ഹർജി തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകി. 2010 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സ൦ഭവ൦ നടന്നത്.
2010 ജനുവരിയിൽ ആഡംബരക്കാർ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്തെന്ന് കേസുമായി ബന്ധപ്പെട്ടതാണ് ഹർജി. എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഏപ്രിലിലാണ് വിടുതൽ ഹർജി തള്ളിയത്. നികുതി വെട്ടിക്കുകയെന്ന ഉദ്ദേശത്തോടെ പുതുച്ചേരിയിൽ ഇല്ലാത്ത മേൽവിലാസത്തിൽ വ്യാജരേഖയുണ്ടാക്കി നികുതിപ്പണം വെട്ടിച്ചെന്നാണ് കുറ്റപത്രത്തിലെ ആരോപണം.