ഓസ്ട്രേലിയ : സമത ഓസ്ട്രേലിയ അവതരിപ്പിക്കുന്ന IHNA People’s Theatre Fest 2025 ജൂൺ 7-ന് Box Hill Town Hall-ൽ വെച്ച് നടക്കുന്നു. ഈ വർഷത്തെ പ്രധാന ആകർഷണം മെൽബണിലെ KEPTA അവതരിപ്പിക്കുന്ന ‘പുലിജന്മം’ എന്ന നാടകമാണ്.
നാടകോത്സവത്തിൻ്റെ ടിക്കറ്റ് പ്രകാശന ചടങ്ങ് വിജയകരമായി നടന്നു. സമത ഓസ്ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗം സുനിൽ കലയും രക്ഷാധികാരി ഡോ. പ്രസന്നൻ പൊങ്ങണംപറമ്പിലും ചേർന്ന് ഡെന്നി തോമസിന് ആദ്യ ടിക്കറ്റ് നൽകി. തുടർന്ന് പ്രസിഡൻ്റ് രാജൻ വെൺമണിയും സെക്രട്ടറി എബി പൊയ്ക്കാട്ടിലും ചേർന്ന് ഫിന്നി മാത്യുവിനും ടിക്കറ്റ് കൈമാറി.
‘പുലിജന്മം’ നാടകത്തിൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത വ്ലോഗർ രേഖാ പീറ്റർ നിർവ്വഹിച്ചു. അഭിനേതാക്കളായ ഡോ. എം എൻ മനോജ് കുമാർ, ലളിതാ രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 7-ന് Box Hill Town Hall-ൽ നടക്കുന്ന ഈ ജനകീയ നാടകോത്സവത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാവുന്നതാണ്.































