ക്വീന്‍സ്ലാന്‍ഡിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഓസ്ട്രേലിയന്‍ പൗരന്റെ മൃതദേഹാവശിഷ്ടം രണ്ടു മുതലകളുടെ വയറ്റിലായി കണ്ടെത്തി. ലൗറ സ്വദേശിയായ കെവിന് ഡാര്‍മോഡി എന്ന 65 വയസ്സുകാരന്റെ ശരീരാവശിഷ്ടമാണ് മുതലകളുടെ വയറ്റില്‍ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് കെവിന് ഉള്‍പ്പെടുന്ന സംഘം മത്സ്യബന്ധനത്തിനായി വടക്കേ ക്വീന്സ്ലാന്ഡ് മേഖലയിലെത്തുന്നത്. മുതലകളടുത്തെത്തിയെങ്കിലും ഇവയെ ഓടിച്ച് ഇവര്‍ മത്സ്യബന്ധനം തുടരുന്നതിനിടെ ഇയാൾ വെള്ളത്തിൽ വീഴുകയും കാണാതെയാവുകയുമായിരുന്നു.
കെവിനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച റേഞ്ചര്‍മാര്‍ രണ്ടു മുതലകളെ വെടിവെച്ചു കൊന്ന ശേഷം നടത്തിയ പരിശോധനയില്‍ മുതലകളുടെ വയറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നവെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു..