ഡാർവിൻ : റവ.ഡോ.ജോൺ പുതുവ രചിച്ച “ദൈവത്തിന്റെ വെളിച്ചം ”പുസ്തകം പ്രകാശനം ചെയ്തു. ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ നടന്ന ചടങ്ങിൽ അപ്പസ്തോലിക് നൺസിയോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ഡാർവിൻ രൂപതാ മെത്രാൻ ബിഷപ്പ് ചാൾസ് ഗൗച്ചിക്കിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇറ്റലിയിലെ സസ്സെല്ലോ ഇടവകാംഗമായ വാഴ്ത്തപ്പെട്ട ക്യാരാ ബദനോയുടെ ജീവചരിത്രമാണ് ഈ പുസ്തകം. പതിനേഴാമത്തെ വയസ്സിൽ അർബുദം വന്നു മരിച്ച വാഴ്ത്തപ്പെട്ട ക്യാരായുടെ ഭവനം കഴിഞ്ഞ നവംബറിൽ സന്ദർശിക്കുകയും അമ്മയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. വിശുദ്ധയായ ക്യാരാ ബദനോയെക്കുറിച്ചുള്ള ഫാ.പുതുവയുടെ രണ്ടാമത്തെ പുസ്തകമാണിത്. സോഫിയ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.































