സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്‌കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് ഉജ്വല വിജയം. ലിവർപുളിൽ നടന്ന ദേശീയ മൽസരത്തിൽ ജൂനിയർ വിഭാഗത്തിൽ എലൈൻ മേരി ലിജോ വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യൻ ജനതയ്ക്കത് അഭിമാനമായി.
മെൽബൺ മക്കിനൻ സെക്കൻഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാർഥിനി എലൈൻ രണ്ട് വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യയാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനവും നടത്തി വരുകയാണ് മെൽബൺ കൈറ്റ് ഹൗസ് ക്ലബ് അംഗമായ ഈ കൊച്ചു മിടുക്കി.
മെൽബണിലെ മക്കിനണിൽ താമസിക്കുന്ന ഐ ടി പ്രഫഷ്‌നലുകളായ ലിജോ ജോൺ ഏനെക്കാട്ട് (ആയൂർ, കൊല്ലം ) അനുമോൾ എൽസ ജോൺ കൂട്ടിയാനിയിൽ (ചെമ്മലമറ്റം, കോട്ടയം ) എന്നിവരാണ് മാതാപിതാക്കൾ. ജോആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളും.
പഠനത്തിനൊപ്പം പരിശീലനം തുടരുന്നതിനോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൈവരിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് എലൈൻ പറയുന്നു.































