Sunday, October 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ മലയാളി സേതുനാഥ് പ്രഭാകറിന് പൂവച്ചൽ ഖാദർ പുരസ്‌കാരം

by Kerala News Web Desk 04
June 29, 2024
in AUSTRALIA
0 0
A A
മെൽബൺ മലയാളി സേതുനാഥ് പ്രഭാകറിന് പൂവച്ചൽ ഖാദർ പുരസ്‌കാരം
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.കേരളത്തിൽ ജനിച്ച് മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരൻ സേതുനാഥ് പ്രഭാകറിന്റെ “പേര് ശ്രീരാമൻ” എന്ന നോവലിന് സാഹിത്യത്തിനുള്ള സാഹിത്യ രത്‌ന പുരസ്‌കാരം നൽകി ആദരിച്ചു.

ഇന്ത്യയിലെ പ്രണയം, കല, സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രഭാകറിൻ്റെ സൃഷ്ടിയുടെ കാര്യമായ സ്വാധീനം ഈ അംഗീകാരം എടുത്തുകാണിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എഴുത്തുകാരനും ചിത്രകാരനുമായ സേതുനാഥ് പ്രഭാകറിന്‍റെ രണ്ടാമത്തെ നോവലാണ് ‘പേര് ശ്രീരാമൻ’. ‘ഭ്രൂണം’ ആയിരുന്നു ഇദ്ദേഹത്തിന്‍റെ ആദ്യ നോവൽ. 2001-ൽ ആണ് ‘ഭ്രൂണം’ പ്രസിദ്ധീകരിച്ചത്.കോതമംഗലം സ്വദേശിയാണ് സേതുനാഥ് പ്രഭാകർ. ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഗുജറാത്തിൽ ദ്വാരകയ്‌ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ആരാധന ദാമിലെ ആർട്ട് ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളും ഇദ്ദേഹത്തിന്‍റേതാണ്. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം തുടങ്ങിയ വാരികകളിൽ ഇദ്ദേഹത്തിന്‍റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2009ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സേതുനാഥ് പ്രഭാകർ മെൽബണിലെ പ്രധാന ഗ്രൂപ്പ് എക്‌സിബിഷനിൽ പങ്കെടുത്ത് വരികയാണ്. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ‘പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ’ എന്ന ഇദ്ദേഹത്തിന്‍റെ പോർട്രൈറ്റ് സീരീസ് വിക്ടോറിയൻ പാർലമെന്‍റിൽ പ്രദർശിപ്പിക്കപ്പെട്ടു. അതേ വർഷം തന്നെ ഒമാന്‍റെ 47-ാമത് നാഷണൽ ഡേയിൽ മസ്‌കറ്റിൽ ഫൈൻ ആർട്‌സ് ഓഫ് ഒമാൻ ചിത്രപ്രദർശനം നടത്തി.ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരീസ് ആണ് പുതിയ പെയിന്‍റിങ്ങുകൾ. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുകയാണ് സേതുനാഥ് പ്രഭാകർ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമരസപ്പെടാത്ത വിപ്ലവകാരിയുടെ സർഗ്ഗജീവിതവും നീതി ബോധവും ശ്രീരാമൻ എന്ന കഥാപാത്രത്തിലൂടെ നോവലിൽ ഉടനീളം ദൃശ്യമാക്കുകയാണ് സേതുനാഥ്. ‘ആത്മ’കഥയെന്നോ അന്വേഷണമെന്നോ വേർതിരിക്കാനാവാത്ത ഭാഷയുടെ സൗന്ദര്യം ഈ നോവലിൽ വായനക്കാർക്ക് ആസ്വദിക്കാനാവും. നിലനിൽക്കുന്ന സദാചാര, ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത ശ്രീരാമൻ മത നിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്.പക്ഷെ, ഭരണകൂടവും മേൽക്കോയ്‌മ ബോധവും ചേർന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വക വരുത്തുന്നു എന്നും ഈ നോവൽ കൃത്യമായി പറയുന്നു. നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപാത്രങ്ങളും പല മട്ടിൽ ഓരോ രാഷ്‌ട്രീയത്തെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്നുമുണ്ട്.നേരിന്‍റെ വഴി തേടുന്നവർ എക്കാലവും എത്തിപ്പെടുന്നത് ഭ്രാന്തിന്‍റെ മുനമ്പുകളിലാണ് എന്ന് ഈ നോവൽ അടയാളപ്പെടുത്തുന്നു. സർഗാത്മകത ഉള്ളിൽ പേറുന്നവർക്ക് സ്വാതന്ത്ര്യവും ആസക്തികളും ബന്ധങ്ങളും ബന്ധനങ്ങളും പെട്ടന്ന് തിരിച്ചറിയാനാവും. ഹിന്ദുത്വയുടെയും ഗുജറാത്ത് കലാപത്തിന്‍റെയും ആസൂത്രിതമായ കരുനീക്കങ്ങൾ കൂടി നോവൽ വെളിപ്പെടുത്തുന്നു.നോവലുകൾ വിറ്റ കണക്കിന്‍റെ പേരിൽ വാഴ്‌ത്തപ്പെടുകയും വിൽക്കുവാനുള്ള തന്ത്രങ്ങൾ പലമട്ടിൽ മെനയപ്പെടുകയും ചെയ്യുന്ന കാലത്ത് രാഷ്‌ട്രീയ ജാഗ്രതയുള്ള വായനക്കാരിൽ നിശബ്‌ദമായ ഒരാഘാതം ‘പേര് ശ്രീരാമൻ’ നോവൽ സൃഷ്‌ടിക്കുന്നുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

ജൂൺ 21ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിയിൽ നടന്ന ചടങ്ങിൽ പ്രഭാകറിൻ്റെ സുഹൃത്തും പത്രപ്രവർത്തകനുമായ അസിം പുരസ്‌കാരം ഏറ്റുവാങ്ങി.
പൂവച്ചൽ ഖാദർ കൾച്ചറൽ ട്രസ്റ്റിൻ്റെ അവാർഡ് ലഭിച്ചത് തനിക്ക് അഭിമാനമാണെന്നും, താൻ താമസിക്കുന്നത് ഓസ്‌ട്രേലിയയിലാണെങ്കിലും നോവൽ എഴുതിയിരിക്കുന്നത് മാതൃഭാഷയായ മലയാളത്തിലാണ് അതുകൊണ്ട് തന്നെ ഈ ഐതിഹാസിക പുരസ്‌കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും പ്രഭാകർ പറയുന്നു.ഈ അംഗീകാരം അദ്ദേഹത്തിൻ്റെ കൃതികളെ ഉയർത്തിക്കാട്ടുക മാത്രമല്ല, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.

“പേര് ശ്രീരാമൻ” എന്നതിൻ്റെ വരാനിരിക്കുന്ന ഇംഗ്ലീഷ് വിവർത്തനം നോവലിൻ്റെ സാർവത്രിക പ്രമേയങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി .ഒരു കേരള-ഓസ്‌ട്രേലിയൻ സിനിമയ്‌ക്കായി സ്‌ത്രീ കേന്ദ്രീകൃത സ്‌ക്രിപ്‌റ്റിൻ്റെ പണിപ്പുരയിലാണ് പ്രഭാകർ. ഓസ്‌ട്രേലിയയിൽ നിന്ന് കുടിയേറിയ ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ, കേരളത്തിൽ സുപ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. വൈവിധ്യമാർന്ന വിവരണങ്ങളും സാംസ്കാരിക കവലകളും പര്യവേക്ഷണം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ഈ പ്രോജക്റ്റ് പ്രതിഫലിപ്പിക്കുന്നു.2015 മുതൽ അദ്ദേഹം മെൽബണിൽ “കലാക്ഷേത്ര” എന്ന പേരിൽ ആർട്സ് ആൻഡ് മ്യൂസിക് സ്‌കൂൾ നടത്തുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ
AUSTRALIA

എഐ കമ്പനികൾക്ക് സുരക്ഷാ പരിശോധന നിർബന്ധമാക്കാൻ ഓസ്‌ട്രേലിയ; പുതിയ നിയമം 2027-ൽ

October 8, 2026
ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു
AUSTRALIA

ഓക്കസ് കരാർ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നു

October 8, 2026
കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ
AUSTRALIA

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് രാജ്യാന്തര അംഗീകാരം; ഓപ്പറേഷൻ തൂഫാനെ പ്രശംസിച്ച് ഓസ്‌ട്രേലിയ

October 8, 2026
Next Post
സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

സിദ്ധാർത്ഥന്റെ മരണം: 'പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്'; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

കുട്ടികളെ നോക്കാന്‍ ഭാര്യയോട് ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭാര്യയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

കുട്ടികളെ നോക്കാന്‍ ഭാര്യയോട് ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭാര്യയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്ടെ വാടക വീട്ടിൽ കോടികളുടെ ലഹരി വിൽപന; ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കാരിയറായി പ്രവർത്തിച്ച യുവതി

കോഴിക്കോട്ടെ വാടക വീട്ടിൽ കോടികളുടെ ലഹരി വിൽപന; ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കാരിയറായി പ്രവർത്തിച്ച യുവതി

ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist