ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. മെൽബണിൽ 41°C-ഉം അഡ്‌ലെയ്ഡിൽ 43°C-ഉം താപനില രേഖപ്പെടുത്തി. ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 45°C-ന് മുകളിലെത്തിയിട്ടുണ്ട്.
വിക്ടോറിയയുടെ വടക്കൻ മേഖലകളിൽ പടരുന്ന കാട്ടുതീയെത്തുടർന്ന് ലോംഗ്‌വുഡ് (Longwood), ബംഗിൽ (Bungil) തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരോട് ഉടൻ മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു.വെള്ളിയാഴ്ചയോടെ വിക്ടോറിയയുടെ പല ഭാഗങ്ങളിലും കാട്ടുതീ പടരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ‘കാറ്റസ്‌ട്രോഫിക്’ (Catastrophic) സാഹചര്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. കടുത്ത ചൂടും ശക്തമായ കാറ്റും സ്ഥിതിഗതികൾ വഷളാക്കുന്നു. മിക്കയിടങ്ങളിലും പുറത്ത് തീയിടുന്നതിന് കർശന നിരോധനം (Total Fire Ban) ഏർപ്പെടുത്തിയിട്ടുണ്ട്.
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും, പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. അനാവശ്യമായി ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.സാഹചര്യം മാറുന്നതിനനുസരിച്ച് പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.































