ക്വീൻസ്ലാൻഡിലെ മൗണ്ട് ഐസ സ്വദേശിയായ 40 വയസുകാരനെ, കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ 70-ലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2000 മുതൽ 2025 വരെയുള്ള 25 വർഷക്കാലത്ത്, അഞ്ചു കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വലയിലാക്കൽ, ഓൺലൈൻ വഴി പ്രേരിപ്പിക്കൽ, നിയമവിരുദ്ധ ചിത്രങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ഇയാളുടെ പേരിലുണ്ട്.
“ഓപ്പറേഷൻ എക്‌സ്‌റേ വുൾഫ്‌ടേൺ” എന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളെ ഒക്ടോബർ 20-ന് വീണ്ടും കോടതിയിൽ ഹാജരാക്കും. പോലീസ് അന്വേഷണം തുടരുകയാണ്.