റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഷിഫ വെൽ ഫെയർ അസോസിയേഷൻ സിനാൻ ബാബുവിന്റെ വർഷോപ്പിൽ വച്ച് ഇഫ്താർസംഗമം നടത്തി. ഷിഫയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി തുടർന്ന് അബ്ദുൽ കരീം പുന്നല യുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം അഷ്മില്‍ കൊളംബന്റെ ഖുർആൻ പാരായണത്തോടെ എൻ. ആർ. കെ. വൈസ് ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു . അബ്ദുറഹ്മാൻ വയനാട് റമളാൻ പ്രഭാഷണം നടത്തുകയും ബി. ഡി. കെ പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി, സാമൂഹ്യ പ്രവർത്തകൻ നാസർ ലൈസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തുകയും രണ്ട് കിഡ്നിയും തകരാറിലായി ചികിത്സ സഹായം തേടുന്ന പത്തനാപുരം പുന്നല മറുകര പുത്തൻവീട്ടിൽ ഷാഹുൽഹമീദിനുള്ള ചികിത്സാ ധന സഹായം പ്രസിഡണ്ട് സിനാൻ ബാബു ജനറൽ സെക്രട്ടറി ബ്രൈറ്റ് ജോസിന് കൈമാറി. അബ്ദുൽ കരീം കൊടപ്പുറം അബു ചേലാമ്പ്ര മുഹമ്മദ് കുട്ടി മുഹമ്മദാലി മണ്ണാർക്കാട് റഷീദ് കുളമ്പൻ അഷ്റഫ് കൊണ്ടോട്ടി അജ്മൽ പട്ടാമ്പി അനിൽകുമാർ പാവുമ്പ അഷ്റഫ് കാസർകോട് ജേക്കബ് കോട്ടയം സഹൽ ഫറൂഖ് മൊയ്തു കാസർഗോഡ് അലി മണ്ണാർക്കാട് സുഹൈൽ സുലൈമാൻ ജോർജ് ദാനിയേൽ അമൽ കടയ്ക്കൽ റഫീഖ് പുഞ്ചപ്പാടം ഷാജി സിയാൻ കണ്ടം അഖിൽ ഓച്ചിറ ഗോകുൽ ഓച്ചിറ സജീഷ് പ്രവീൺ അബ്ദുൽ സാലി തുടങ്ങിയവർ നേതൃത്വം നൽകി. തുളസി കൊട്ടാരക്കര സ്വാഗതവും നാസർ കൊട്ടുകാട് നന്ദി പറയുകയും ചെയ്തു. ഫാമിലികൾക്ക് പ്രത്യേക നോമ്പുതുറ സൗകര്യംഷിഫാ റഹ്മാനിയ ഹോട്ടലിൽ സജ്ജീകരിച്ചിരുന്നു.