പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഓസ്ട്രേലിയയിൽ സന്ദർശനത്തിനായി എത്തുന്നു. മെയ് 13 ന് മെൽബണിൽ എത്തും.1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ ഒരേ ഒരു മലയാളിയാണ് ശ്യാമപ്രസാദ്. ശ്യാമപ്രസാദിൻ്റെ സംവിധാനത്തിലുള്ള മൂന്ന് ചിത്രങ്ങൾ മൂന്ന് തവണ മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹം 5 തവണ നേടിയിട്ടുണ്ട്. 1993, 1994, 1996 വർഷങ്ങളിൽ മികച്ച ടെലിവിഷൻ സംവിധായകനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മലയാളം ദൃശ്യാവിഷ്‌കാരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.






























