Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം…

by Kerala News Web Desk 04
February 28, 2024
in INDIA
0 0
A A
കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം…
Share on WhatsappShare on FacebookShare on TwitterShare on Telegram

അന്തരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അമ്മ ചരണ്‍ കൗര്‍ അമ്പത്തിയെട്ടാം വയസില്‍ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സിദ്ധു മൂസ്‍ വാലയുടെ അമ്മയായതുകൊണ്ടും 58ാം വയസില്‍ അമ്മയാകാനൊരുങ്ങുന്നു എന്നതുകൊണ്ടുമാണ് ചരണ്‍ കൗറിന്‍റെ വാര്‍ത്ത ഇത്രമാത്രം ശ്രദ്ധ നേടുന്നത്.

യുവാക്കള്‍ക്കിടയില്‍ റാപ്പ് ഗാനങ്ങള്‍ കൊണ്ടും മറ്റും തരംഗം സൃഷ്ടിച്ച സിദ്ധു മൂസ് വാല 2022 മെയ് 29നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാറിലെത്തിയ ക്രിമിനലുളുടെ സംഘമാണ് സിദ്ധുവിനെതിരെ വെടിയുതിര്‍ത്തത്. ചരണ്‍ കൗറിന്‍റെയും ഭര്‍ത്താവ് ബാല്‍കൗര്‍ സിംഗിന്‍റെയും ഏക മകനായിരുന്നു സിദ്ധു മൂസ് വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

29 വയസ് മാത്രമുള്ളപ്പോഴാണ് കരിയറിന്‍റെ മിന്നുന്ന കാലവും പ്രിയപ്പെട്ട കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് സിദ്ധുവിന് മടങ്ങേണ്ടി വന്നത്. ഇതിന് ശേഷം നിരാശയില്‍ തുടരുകയായിരുന്നു ചരണ്‍ കൗറും ബാല്‍കൗര്‍ സിംഗും ഒരു കുഞ്ഞിലേക്കുള്ള ചിന്തയിലെത്താൻ പക്ഷേ അധികം സമയമെടുത്തില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഐവിഎഫ് ചികിത്സയിലൂടെ (കൃത്രിമ ബീജസങ്കലനം) ചരണ്‍ കൗര്‍ ഗര്‍ഭം ധരിച്ചു. മാര്‍ച്ചില്‍ കുഞ്ഞ് എത്തുമെന്ന പ്രതീക്ഷയില്‍ തുടരുകയാണിവര്‍. അറുപതിനോട് അടുത്ത് പ്രായമുണ്ട് എന്നതിനാല്‍ തന്നെ ഇവരുടെ ഗര്‍ഭധാരണവും പ്രസവവുമെല്ലാം തീര്‍ച്ചയായും ഏറെ ‘റിസ്ക്’ ഉള്‍പ്പെടുന്നതാണ്.

എങ്കിലും സിദ്ധുവിന്‍റെ ആരാധകരും അവരുടെ കുടുംബത്തിന്‍റെ സന്തോഷവും ആഗ്രഹിക്കുന്നവര്‍ പ്രയാസങ്ങളേതുമില്ലാത്ത പ്രസവം നേരുകയാണ് തരണ്‍ കൗറിന്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇങ്ങനെ ഇവരെ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒട്ടേറെ പേരെ കാണാം.

ഒറ്റമകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന ഇതോടെ തീരട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്. എന്നാല്‍ പ്രായത്തിന്‍റെ കടമ്പ ചാടിക്കടക്കല്‍ അത്ര എളുപ്പവുമല്ല.

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം നടത്തുമ്പോള്‍ അമ്പത് കടന്നവരാണെങ്കില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിശോധനകള്‍ അധികമായി നടത്തേണ്ടതുണ്ട്. സാധാരണനിലയിലാണെങ്കില്‍ തന്നെ പല പരിശോധനകളും കടന്നാലേ ഐവിഎഫിലേക്ക് എത്താനാകൂ. അമ്പത് കടന്നവരില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ കൂടുതലായിരിക്കും. ഇതെല്ലാം കൃത്യമാണെങ്കില്‍ മാത്രമേ ഗര്‍ഭധാരണത്തിന് അനുമതിയുള്ളൂ. അല്ലാത്തപക്ഷം അത് കുഞ്ഞിനും അമ്മയ്ക്കും അപകടമായിത്തീരാം.

ഗര്‍ഭപാത്രം, അണ്ഡാശയം എന്നിവ അടക്കമുള്ള പ്രത്യുത്പാദന വ്യവസ്ഥയിലെ വിവിധ അവയവങ്ങളുടെ ആരോഗ്യനിലയും ഹോര്‍മോണ്‍ നിലയുമെല്ലാം പരിശോധനയിലൂടെ ഉറപ്പിക്കണം. ചെറുപ്പക്കാരിലാണെങ്കില്‍ ഈ ഭാഗങ്ങളിലൊന്നും അധികമായ പ്രശ്നങ്ങള്‍ കാണണമെന്നില്ല. എന്നാല്‍ പ്രായമായവരില്‍ തീര്‍ച്ചയായും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ഇത്രയും ചെയ്ത് ഗര്‍ഭധാരണത്തിലേക്ക് കടന്നാല്‍ പോലും പിന്നെയും ‘റിസ്ക്’ ബാക്കി കിടക്കുകയാണ്. അതിനാല്‍ തന്നെ അമ്പത് കടന്നവരില്‍ ഐവിഎഫിലൂടെ അമ്മായാകാനാഗ്രഹിക്കുന്നവരോട് ഡോക്ടര്‍മാര്‍ ഈ റിസ്കുകളെ കുറിച്ചെല്ലാം വിശദമായി സംസാരിക്കാറുണ്ട്. ഇതെല്ലാം സമ്മതമാകുന്നവര്‍ക്ക് മാത്രമേ ഗര്‍ഭധാരണത്തിലേക്ക് കടക്കാറുള്ളൂ.

ചുരുക്കിപ്പറഞ്ഞാല്‍ അമ്പതിന് ശേഷം അമ്മയാകാം, അതിന് ഐവിഎഫ് ചികിത്സയുണ്ടല്ലോ എന്ന് ചാടിക്കേറി ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ അബദ്ധമുണ്ട് എന്നര്‍ത്ഥം. ഇതിന് ഒരുപാട് റിസ്കുകള്‍ ഏറ്റെടുക്കാനുള്ള ശാരീരികവും മാനസികവുമായ ‘കപ്പാസിറ്റി’ വേണമെന്നത് നിര്‍ബന്ധം. എന്തായാലും സിദ്ധുവിന്‍റെ അമ്മയ്ക്ക് പ്രശ്നങ്ങളേതുമില്ലാതെ കുഞ്ഞിനെ കിട്ടട്ടെ എന്ന ആശംസ തന്നെയാണ് ഏവരും കൈമാറുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്
INDIA

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
Next Post
തോമസ് ഐസക്കിനെ കളത്തിലിറക്കി പത്തനംതിട്ട പിടിക്കാന്‍ സിപിഎം

തോമസ് ഐസക്കിനെ കളത്തിലിറക്കി പത്തനംതിട്ട പിടിക്കാന്‍ സിപിഎം

‘ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ’: ഇസ്രൊ ചെയർമാൻ

'ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ': ഇസ്രൊ ചെയർമാൻ

വിശാഖപട്ടണത്ത് ബൈജൂസ് ആകാശ് ട്യൂഷൻ സെന്‍ററിൽ വൻ തീപിടിത്തം, എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു

വിശാഖപട്ടണത്ത് ബൈജൂസ് ആകാശ് ട്യൂഷൻ സെന്‍ററിൽ വൻ തീപിടിത്തം, എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു

യുഎസ് കമ്പനിയെന്നൊക്കെ പറഞ്ഞപ്പോ വിശ്വസിച്ച് പോയി! വർഷങ്ങളുടെ അനുഭവസമ്പത്ത്, എന്നിട്ടും പെട്ട്, പോയത് 2 കോടി

യുഎസ് കമ്പനിയെന്നൊക്കെ പറഞ്ഞപ്പോ വിശ്വസിച്ച് പോയി! വർഷങ്ങളുടെ അനുഭവസമ്പത്ത്, എന്നിട്ടും പെട്ട്, പോയത് 2 കോടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist