കാൻബറ :ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 16 വർഷമായി സേവനം ചെയ്യുന്ന ഫാദർ ജെയിംസ് തിരുത്തനത്തി അച്ചന്റെ പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷം കാൻബറ മലയാളി സമൂഹം വിപുലമായി ആഘോഷിച്ചു .കാൻബറ നരബദ്ധ ലേബർ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പൊതുസമ്മേളനത്തിൽ വിവിധ ഇടവകയിൽനിന്നും കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള നിരവധി വൈദികരും വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളും പങ്കെടുത്തു .യോഗത്തിൽ ശ്രീ ഷാജി മാത്യു സ്വാഗതവും ശ്രീ ജോസ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി .
കാൻബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു ശ്രീ ബെനഡിക്ട് ചെറിയാൻ ശ്രി തോംസൺ ഫിലിപ്പ് എന്നിവർ അച്ചനെ പൊന്നാട അണിയിച്ചു .തിരുത്താനതിയിൽ ആന്റണി മേരി ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് ഫാദർ ജെയിംസ് .വാതക്കാട് ഭാരതരാണി ചർച്ചിൽ വച്ച് 2000 ഡിസംബർ മുപ്പതിന് അഭിവന്ദ്യ മാർ ഗ്രേഷ്യസ് മുണ്ടാടൻ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു .ജൂബിലി ആഘോഷങ്ങൾക്കു ശ്രീ ബെനഡിക്ട് ചെറിയാൻ ശ്രീ ജോയി പാലിയേക്കര ശ്രീ തോംസൺ ഫിലിപ്പ് ശ്രീ ഷാജി മാത്യു ശ്രീ ജോബി ജോർജ് ശ്രീ കോശി തോമസ് ശ്രീ ജോസ് എബ്രഹാം ശ്രീ അനീഷ് കാവാലം ശ്രീ സിജോ ജോസഫ് ശ്രീമതി അമ്മു ഹരി ശ്രീമതി ബിറ്റ്സി സാജു എന്നിവർ നേതൃത്വം നൽകി.