കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിലെ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ കന്യാ മാറിയത്തിത്തിന്റെയും, സെന്റ് തോമസിന്റേയും തിരുനാൾ ഒക്ടോബർ 3, 4 ,5 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം ഇടവക പ്രഖ്യാപനത്തിന്റെ പത്താം വാർഷികാഘോഷവും വാർഷികവും ആഘോഷിക്കും.
തിരുനാളിന് മുന്നോടിയായി വിശുദ്ധ അൽഫോൻസാമ്മയുടെ നവനാൾ നടന്നു വരുന്നു. 26ന് നടന്ന കുർബാനക്കും നൊവേനക്കും കാമ്പ സെന്റ് തോമസ് പള്ളി വികാരി ഫാ. പ്രവീൺ പോൾ കാർമികത്വം വഹിച്ചു. 27ന് രാവിലെ 9.30 ന് കാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ വികാരി ഫാ. ഡാലിഷ് മാത്യു വി. കുർബാനയും നൊവേനയും അർപ്പിക്കും. 28ന് രാവിലെ 9.15ന് ടൂവുമ്പ സെന്റ് മേരീസ് സിറോ മലബാർ കമ്യൂണിറ്റി ചാപ്ലെയ്ൻ ഫാ. തോമസ് അരീകുഴി എംസിബിഎസ് കുർബാനയും നൊവേനയും അർപ്പിച്ചു സന്ദേശം നൽകും.
29ന് വൈകിട്ട് ആറിന് സിറോ മലബാർ സിഡ്‌നി ഫൊറാനയിലെ മുഴുവൻ വൈദികരും ചേർന്ന് കുർബാന അർപ്പിക്കും. തുടർന്ന് നൊവേനയും നടക്കും. 30- നു ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന കുർബാനക്കും നൊവേനക്കും എംജിഎൽ പ്രീ നൊവിസ് ഡയറക്ടർ ഫാ. ബൈജു തോമസ് കാർമികത്വം വഹിക്കും. ഒക്ടോബർ ഒന്നിന് വൈകുന്നേരം ആറിന് നറൂമാ ഔവർ ലേഡി ഓഫ് സ്റ്റാർ ഓഫ് ദി സീ പള്ളി വികാരി ഫാ. ജോർജ് അഴകത്തു കുർബാനയും നൊവേനയും അർപ്പിക്കും. രണ്ടാം തീയതി സിറോ മലങ്കര റീത്തിൽ ഫാ. ഫിലിപ്പ് മാത്യു കുർബാന അർപ്പിക്കും. തുടർന്ന് നൊവേനയും നടക്കും. എല്ലാ നൊവേന ദിവസങ്ങളിലും നേർച്ച വിതരണവും നടക്കും.
ഒക്ടോബർ 3ന് തിരുനാൾ കൊടിയേറും. വൈകുന്നേരം ആറിന് പള്ളി വികാരി ഫാ. ബിനേഷ് ജോസഫ് നരിമറ്റത്തിൽ സിഎസ്‌ടി തിരുനാൾ കോടിയേറ്റും. തുടർന്ന് പാമ്പുല കാത്തലിക് പാരിഷ് സെന്ററുകളുടെ വികാരി ഫാ. കുര്യാക്കോസ് ചെന്നേലിൽ എം.എസ്. വി. കുർബാന അർപ്പിച്ചു തിരുനാൾ സന്ദേശം നൽകും. തുടർന്ന് നൊവേനയും സ്‌നേഹവിരുന്നും നടക്കും. തിരുന്നാളിന്റെ രണ്ടാം ദിനമായ നാലിന് വൈകുന്നേരം 5.30ന് മെൽബൺ സാന്തോം ഗ്രോവ് പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ . വർഗീസ് വാവോലിൽ കുർബാന അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് നൊവേന. ഏഴു മുതൽ സെന്റ്. ജൂഡ് സ്‌കൂൾ ഗ്രൗണ്ടിൽ ഫാമിലി ഫൺ ഈവെനിങ് നടക്കും. ഫാമിലി ഫൺ ഈവനിങ്ങിനോട് അനുബന്ധിച്ചു കരാക്കെ ഗാനമേള, ചെണ്ടമേളം, ഭക്ഷ്യമേള, കലാ കായിക വിനോദങ്ങൾ എന്നിവ നടക്കും.
പ്രധാന തിരുനാൾ ദിനമായ അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ റാസക്ക് മെൽബൺ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകും. ഫാ. വർഗീസ് വാവോലിൽ, ഫാ. ഡാലിഷ് മാത്യു, ഫാ. ബൈജു തോമസ് എംജിഎൽ, ഫാ. തോമസ് കുറുന്താനം എന്നിവർ സഹ കാർമികത്വം വഹിക്കും.
കുർബാനക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടക്കും. പൊൻ, വെള്ളി കുരിശുകളും മുത്തുകുടകളും കൊടികളും ചെണ്ടമേളവും ആയി തനതു സിറോ മലബാർ തനിമയിലാണ് പ്രദക്ഷിണം നടക്കുക. തുടർന്ന് സ്‌നേഹവിരുന്നും നടക്കും. തിരുനാൾ ഭക്തിസാന്ദ്രവും മനോഹരവുമായ നടത്തുവാൻ വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ സി.എസ്.റ്റി, ജനറൽ കൺവീനർ ജോമി പുലവേലിൽ, കൈക്കാരൻമാരായ ടൈജോ വർഗീസ്, ജോബി ജോർജ്, സിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.