സിഡ്നി: ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഇന്ന് ( ജൂലൈ 19 ന്) ലൈവ് മ്യൂസിക്കൽ കൺസെർട്ട് സിഡ്‌നിയിൽ അരങ്ങേറുന്നതാണ്. ഇതാധ്യമായാണ് സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ഓസ്ട്രേലിയയിലേക്ക് വരുന്നത്.
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇൻഡോസ് റിതംസ് സിഡ്‌നി അവതരിപ്പിക്കുന്ന fusion ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്, അതും ഓസ്ട്രേലിയയിൽ ആദ്യമായി! കൂടാതെ സിഡ്‌നിയിലെ വിവിധ നൃത്ത ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന കലാവിരുന്നും ,ലൈവ് ഫുഡ് സ്റ്റോളുകളും പരിപാടിയുടെ മാറ്റുകൂട്ടുമെന്ന് സംഘാടകർ വ്യക്തമാക്കി.അത്യാഡംബര ലൈറ്റ് ആൻഡ് സൗണ്ടിന്റെ പ്രത്യേകതകളാൽ അണിയിച്ചൊരുക്കുന്ന ഈ പ്രോഗ്രാമിന്റെ പ്രേക്ഷകപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് 6 ന് ഗേറ്റുകൾ തുറക്കുമെന്നും ഏഴുമണിക്ക് പരിപാടി കൃത്യം ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.സിഡ്‌നി Stanhope Garden’s ൽ 6:30pm നാണ് ലൈവ് മ്യൂസിക് ഷോ.
ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരലുകൾക്കൊപ്പം ചുവടുവെച്ചും സംഗീതത്തിന്റെ മാസ്മരിക ഇന്ദ്രജാലത്തിൽ ആറാടുന്നതിനും ഇന്ന് നമുക്ക് തയ്യാറെടുക്കാം.































