സിഡ്നി : ലോകത്തെ സംഗീതം കൊണ്ടൊന്നിപ്പിക്കാമെന്ന് പലകുറി തെളിയിച്ച സംഗീത മാന്ത്രികൻ പുതുമഴയായ് ഓസ്ട്രേലിയൻ മണ്ണിലേക്ക് പറന്നിറങ്ങി.
സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് ഓസ്ട്രേലിയൻ ജനതയെ കൈപിടിച്ചു കയറ്റാനായി വിരലുകളിൽ മായാജാലം തീർക്കുന്ന രാജകുമാരന്റെ രംഗപ്രവേശം അത്യധികം ആവേശത്തോടുകൂടിയാണ് സംഗീതപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. സംഗീത ലോകത്തെ പ്രഗൽഭ കലാകാരന്മാരോടൊപ്പമാണ് സ്റ്റീഫൻ ദേവസിയുടെ ഓസ്ട്രേലിയൻ പര്യടനം.
കീബോർഡിൽ സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരൽസ്പർശമേൽക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്
ജൂലൈ 19,20,21 തീയതികളിൽ സംഗീതലോകം. ഓസ്ട്രേലിയൻ മലയാളികൾ കാത്തിരുന്ന ആ അസുലഭ നിമിഷത്തിന് ഇനി കേവലം രണ്ടു ദിനങ്ങൾ മാത്രം.































