സിഡ്നി : ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച Stanhope Garden ൽ അരങേറിയ സംഗീത മഹാമഹം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും സംഗീത ആസ്വാദകരുടെ മനസ്സിൽ പെരുമഴയായി പെയ്തിറങ്ങുകയും ചെയ്തതായി മ്യൂസിക്കൽ ലൈവ് concert ന്റെ ഭാരവാഹികൾ അറിയിച്ചു .
വെള്ളിയാഴ്ച നടന്ന ഈ സംഗീത നിശ പ്രായഭേദമന്യേ ഏവരേയും ആനന്ദലഹരിയിലാക്കി .കൈ വിരലുകളിൽ മായാജാലം തീർക്കുന്ന ജാല വിദ്യക്കാരന്റെ മന്ത്രികതയിൽ Stanhope Garden ൽ എത്തിച്ചേർന്ന സംഗീത പ്രേമികൾ ആനന്ദ നിർത്തത്തിലാറാടി .സിഡ്‌നിയിലെ വിവിധ നൃത്ത വിദ്യാലയങ്ങളിൽ നിന്നുള്ള നർത്തകരും അവരുടെ കുടുംബവും പരിപാടിയിൽ ഉടനീളം സ്റ്റീഫൻ ദേവസിക്കൊപ്പം നൃത്തചുവടുകമായി
സദസിനെ ഇളക്കി മറിച്ചു .
സിഡ്‌നി ഇന്നുവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്ക് സദസ്സാകമാനം പരിപാടിയിൽ അലിഞ്ഞതായി സംഘാടകർ അറിയിച്ചു .VIVID ENTERTAINMENTS ആണ് സിഡ്‌നിയിൽ ഈ ഷോ അവതരിപ്പിച്ചത് .സംഗീത നിശയുടെ വിജയത്തെ തുടർന്ന് സ്റ്റീഫൻ ദേവസി ഷോ വീണ്ടും സിഡ്‌നിയിൽ അവതരിപ്പിക്കുവാനുള്ള അഭ്യർത്ഥന പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംഘാടകർ വ്യക്തമാക്കി അടുത്ത വർഷം ഇതുപോലൊരു ഷോയ്ക്ക് വേണ്ടിയുള്ള കട്ട വെയ്റ്റിംഗിലാണ് തങ്ങൾ എന്ന് പ്രേക്ഷകർ കേരളാ ന്യൂസിനോട് പറഞ്ഞു































