സിഡ്‌നിയിലെ പ്രമുഖ താളവാദ്യ ബാൻഡായ ഇൻഡോസ് റിഥംസ് കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയുമായി ചേർന്ന് നടത്തുന്ന ചെണ്ട ഫ്യൂഷൻ സിഡ്‌നിയിലെ കാണികൾക്കു കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന പുതിയ അനുഭവമായിരിക്കും .സ്റ്റീഫൻ ദേവസ്സിയുടെ നിർദേശങ്ങൾ അനുസരിച്ചു കഠിനമായ പരിശീലനത്തിലാണ് ഇൻഡോസ് റിഥംസ് ടീം അംഗംങ്ങൾ. അവരുടെ എക്കാലത്തെയും മികച്ച ഒരു പെര്ഫോമന്സിനായി കാത്തിരിക്കുകയാണ് സിഡ്‌നിയിലെ അവരുടെ ആരാധകർ.ഫാമിലി ടിക്കറ്റുമായി പ്രത്യേക ബ്ലോക്കായി ഇരിക്കുവാനുള്ള ക്രമീകരണവും ,ലൈവ് ഭകഷണശാലകളും ഈ ഷോയുടെ പ്രത്യേകത ആയിരിക്കും.
ഈ അടുത്തു നടന്ന അനിരുദ്ധ് ഷോയുടെ ലൈറ്റ്സ് ആൻഡ് സൗണ്ട് നിയന്ത്രിച്ച RodieRan പ്രൊഡകഷന്സിന്റെ രഞ്ജിത് ആൻഡ് ടീം ആണ് ഇവിടെയും സൗണ്ടും ലൈറ്റും ക്രമീകരിക്കുന്നത് . ടിക്കറ്റുകൾ 70 ശതമാനവും വിറ്റു തീർന്നുവെന്നും , ഒരു sold out ഷോ ആകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നതെന്നും സംഘാടകർ അറിയിച്ചു. ജൂലൈ 19 നു നടക്കുന്ന ഈ മെഗാ ഷോയിൽ സ്റ്റീഫൻ ദേവസ്സിയെ കൂടാതെ ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം ആലപിച്ചു പ്രശസ്തനായ ജിതിൻ രാജ് ,രേഷ്‌മ രാഘവേന്ദ്ര (പ്ലേബാക്ക് സിംഗർ ) ,ശ്യാമ പ്രസാദ് (സിംഗർ) ,പ്രശസ്ത വയലിനിസ്റ് ഫ്രാൻസിസ് സേവ്യർ, ജോഷി ജോൺ (ബേസ് ഗിറ്റാറിസ്റ് ) ,ഡാർവിൻ ഡിസൂസ (ലീഡ് ഗിറ്റാറിസ്റ് ) ,അഖിൽ ബാബു (ഡ്രമ്മർ ) ,അനിൽ അനുരാഗ് (സൗണ്ട് എൻജിനിയർ ) എന്നിവർ ഉൾപ്പെട്ട മികച്ച കലാകാരൻമാരും അണിനിരക്കുന്നു. ഒപ്പം സിഡ്‌നിയിലെ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത ശില്പങ്ങളും ഉൾപ്പെടെ സിഡ്‌നി ഇതുവരെ ദർശിക്കാത്ത ഒരു മെഗാ ഷോയാണ് നടക്കുവാൻ പോകുന്നതെന്ന് സംഘടകരായ മൊയ്‌തീൻ ഹബീബ് ,ഷിജോ പി ജോസ് , ജോമേഷ് ടോമി ജോസ് എന്നിവർ അറിയിച്ചു. ഈ പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശസ്തനായ ജാക്ക് ചെമ്പരിക്കയുടെ നെക്സ ഹോംസ് ,വെൽകിൻസ് ക്യാപിറ്റൽസ് എന്നീ കമ്പനികളാണ്
ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ് .
Ticket Link –https://www.trybooking.com/events/landing/1221634?fbclid=IwZXh0bgNhZW0CMTEAAR3xf_7Nk2NxfGGLwqLQvVvS3DJERPxVgY80twBPfWnWUfG0r7XSFJHHnps_aem_ZmFrZWR1bW15MTZieXRlcw































