ജയ്പൂര്‍: 45 വയസുകാരനായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയും കാമുകിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്.
ഭരത് മിശ്ര എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഗോവര്‍ധന്‍വിലാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാമുകിയുടെ വീട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരതും കാമുകിയും തമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫോണിലൂടെ രൂക്ഷമായ തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈകുന്നേരം ആത്മഹത്യ ചെയ്തത്.
ഭാര്യയും കാമുകിയുമാണ് തന്റെ ജീവിതത്തില്‍ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്നും ഈ രണ്ട് സത്രീകളുമാണ് തന്റെ മരണത്തിന് കാരണമെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് പിന്നീട് അറിയിച്ചു.