മെൽബൺ: മെൽബണിലെ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിദ്ധ്യമാർന്ന സുജിത് പത്മനാഭൻ (40) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് റോയൽ മെൽബൺ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു. ആലുവ പട്ടേരിപ്പുറം സുപ്രീം ഭവനത്തിൽ KV പത്മനാഭന്റെയും കൈരളി പത്മനാഭൻറെയും മകനാണ്.
2010-ൽ ഓസ്ട്രേലിയായിൽ മാസ്റ്റേഴ്സ് ചെയ്ത് സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സുജിത്.
കാക്കനാട് സ്വദേശിനി ലാവിൻഡാ പോളാണ് ഭാര്യ. സഹോദരങ്ങൾ സൂരജ് (തിരുവനന്തപുരം), സുദീപ് (മെറിൻഡ _ഓസ്ട്രേലിയ) എന്നിവരാണ്. മരണമടഞ്ഞ സുജിത് സെൻറ്. ആൽബൻസിലാണ് താമസിച്ചു കൊണ്ടിരുന്നത്. സുജിതിന്റെ ശവദാഹചങ്ങുകൾ ഫോൽക്കനർ മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ച 1-ാംതീയതി രാവിലെ 8 മണിക്ക് നടത്തപ്പെടും. വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ്ബിനും ബ്രിം ബാങ്ക് സ്‌ട്രൈക്കേഴ്സിനും വേണ്ടി ഓൾറൈണ്ടറായി കളിച്ചിരുന്ന സുജിത്തിന്റെ വേർപാട് മലയാളീ സമൂഹത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് സുഹൃത്തുകൾ പറഞ്ഞു.






























