സിഡ്‌നിയിലെ മലയാളി എഴുത്തുകാരനായ മോഹൻ സക്കറിയയുടെ “Shadows and Silhouettes in the Moonlight” എന്ന പുസ്തകം ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.
ഒരു കേരളീയ പശ്ചാത്തലത്തിൽ, ഫുട്ബോളിനെയും സംഗീതത്തെയും സ്നേഹിച്ച സാം എന്ന സാധാരണക്കാരനായ കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും, പിന്നീട് പ്രതിസന്ധികളെ അതിജീവിച്ച് അവൻ ജീവിതത്തിൽ ഉയർത്തെഴുന്നേൽക്കുന്നതുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. പ്രതിരോധശേഷി, സൗഹൃദം, പുതിയ പ്രണയം എന്നിവയിലൂടെ സാം ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നു.
പുസ്തകത്തിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന എല്ലാ റോയൽറ്റിയും കൊച്ചിയിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്ന ഒരു ചാരിറ്റിക്ക് നൽകുമെന്ന് മോഹൻ സക്കറിയ അറിയിച്ചു.
പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://amzn.asia/d/elOGspJ എന്ന ലിങ്കിൽ ലഭ്യമാണ്. സിഡ്‌നിയിലെ ഗ്ലെൻഫീൽഡിൽ താമസിക്കുന്നു മോഹൻ സക്കറിയ.