സിഡ്‌നി: 1976 ൽ രൂപംകൊണ്ട സിഡ്‌നി മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ജൂലൈ 27 നു കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
സന്തോഷ് പുത്തൻ (പ്രസിഡന്റ് ) ലളിത പോൾ (വൈസ് പ്രസിഡന്റ് ) അവനീശ് പണിക്കർ (ജനറൽ സിക്രട്ടറി ) സംഗീത കാർത്തികേയൻ (ജോയിന്റ് സിക്രട്ടറി ) നന്ദ വടക്കേപ്പാട്ട് (ട്രഷറർ ) ടോമി വര്ഗീസ് മംഗലത്തിൽ (ജോയിന്റ് ട്രെഷറർ ) ജേക്കബ് തോമസ് ,ജയകുമാർ സദാനന്ദ ,തോമസ് കുരുവിള,ജയന്തി മുരളി ,ജെയിംസ് ചാക്കോ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ )എന്നിവരാണ് സംഘടനയെ ഇനി രണ്ടു വർഷത്തേക്ക് നയിക്കുക .ജെറോമി ജോസഫാണ് പുതിയ പബ്ലിക് ഓഫീസർ.
ഇതിനോടകം കലാ സാംസ്‌കാരിക സാമൂഹിക സേവന മണ്ഡലങ്ങളിലെ ശ്രദ്ധേയമായ കർമ്മപരിപാടികൾ കൊണ്ട് സിഡ്നിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി സമൂഹമനസ്സിൽ ഇടം നേടിയ സിഡ്‌നി മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. വൈവിധ്യമാർന്ന പരിപാടികൾക്കൊപ്പം ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ,അസോസിയേഷനു സ്വന്തമായി ഒരിടം എന്നിവയും കമ്മറ്റിക്ക് മുൻപിലുള്ള ലക്ഷ്യങ്ങളാണ്.