ഇസ്രേല്‍ – ഹിസ്ബുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തില്‍ ലെബനനില്‍ താമസിക്കുന്ന ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിർദ്ദേശവുമായി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി.
തിങ്കളാഴ്ച പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും എംബസിയുമായി നിരന്തരം സമ്ബർക്കം പുലർത്താനും എംബസി അഭ്യർഥിച്ചു.
” മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് ലെബനനിലെ എല്ലാ ഇന്ത്യക്കാരും, ലെബനനിലേക്ക് പോകാൻ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്നും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്ബർക്കം പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നതായി എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ എംബസി അറിയിച്ചു.






























