വിക്ടോറിയ : നവോദയ വിക്ടോറിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ കൊല്ലവും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ആദരിച്ചുകൊണ്ട് ഊഷ്മളവും സന്തോഷപ്രദവുമായ ഓണം ആഘോഷിക്കാൻ തീരുമാനിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 7 ന് നടത്തുന്ന ഓണം പൊന്നോണം എന്ന പരിപാടിയുടെ മുഖ്യ സ്പോൺസർ ഏഷ്യ ട്രാവൽസ് ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
പരമ്പരാഗത ഓണസദ്യ, കലാ സാംസ്കാരിക പ്രകടനങ്ങൾ, പൂക്കളം, ഗെയിമുകളും മറ്റു രസകരമായ പ്രവർത്തനങ്ങളും, തൽസമയ സംഗീതവും നൃത്തവും തുടങ്ങി ഒട്ടനവധി ആഘോഷ പരിപാടികൾ ആണ് ഭാരവാഹികൾ അണിയറയിൽ തയ്യാറാക്കുന്നത്.
തീയതി: 7 സെപ്റ്റംബർ 2024 (ശനി)
സ്ഥലം: Eley Park Community Centre, Blackburn South
ഈ മഹത്തായ ആഘോഷത്തിൻ്റെ ഭാഗമാകാൻ ഏവരെയും ക്ഷണിക്കുന്നതായി നവോദയ വിക്ടോറിയ അറിയിച്ചു.
പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.






























