വിക്ടോറിയ : സിനർജി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂന്നാം സിനർജി Open കപ്പ് ഈ വരുന്ന സെപ്റ്റംബർ 7യിന് Kilsyth സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ബാഡ്മിന്റൻ വിക്ടോറിയയുടെ സപ്പോർട്ടോടു കൂടി ആദ്യ രണ്ടു പ്രാവശ്യവും നടത്തിയ ടൂർണമെന്റ് വമ്പിച്ച വിജയം കൈവരിച്ചിരുന്നു. ഇത്തവണ ടൂർണമെന്റ് ബാഡ്മിന്റൺ വിക്ടോറിയ ഒരു Sanctioned event ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് ബാഡ്മിന്റൻ വിക്ടോറിയ നേരിട്ട് സംഘടിപ്പിക്കുന്ന ഒരു national ടൂർണമെന്റ് ആയി സിനർജി ഓപ്പൺ 2024 മാറിയിരിക്കുന്നു.
2015ൽ ഒരു കൂട്ടം മലയാളികൾ സ്ഥാപിച്ച സിനർജി ക്ലബ്ബ് ഇപ്പോൾ നാഷണൽ ലെവൽ പ്ലയേഴ്സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഇത്തവണ 8000 ഡോളറിന്റെ ക്യാഷ് പ്രൈസും ഏറ്റവും കൂടുതൽ ഒരു കാറ്റഗറിയിൽ പ്രൈസ് മണി കൊടുക്കുന്ന ഏക സംഘടന സിനർജി ക്ലബ്ബായി മാറിയിരിക്കുന്നു.
അന്നേദിവസം, ഫാമിലിയായി ഏറ്റവും നല്ല ബാഡ്മിന്റൺ മാച്ചസ് കാണാനും കുട്ടികൾക് ഫേസ് പെയിന്റിംഗ്, Lucky Draw എന്നീ ഫാമിലി എന്റർടൈൻമെന്റുകൾ ഓർഗനൈസസ് അറേഞ്ച് ചെയ്തിരിക്കുന്നു.
ബാഡ്മിന്റൺ പ്രേമികളായ എല്ലാ മലയാളികളെയും കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .ഈ ഇവന്റ് Neoland, Spectrum Real Estate, Trusted Financial Choice എന്നിവർ ആണ് സപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി Synergry Sports ക്ലബ്ബിന്റെ FB പ്രമോ വിഡിയോയും, വെബ്സൈറ്റ് സന്ദർശിക്കുക.
https://fb.watch/tWjnMr1Z4a/
https://synergysportsclub.org/synergy-cup-2024/






























