Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അഫ്ഗാനിസ്ഥാന്‍‌; ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി തിരികെ നല്‍കുമെന്ന് താലിബാന്‍

by Kerala News Web Desk 04
April 11, 2024
in WORLD
0 0
A A
അഫ്ഗാനിസ്ഥാന്‍‌; ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി തിരികെ നല്‍കുമെന്ന് താലിബാന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

അഫ്ഗാനിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ചരിത്രപരമായ പങ്ക് വഹിച്ച ഹിന്ദു, സിഖ് കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തേക്ക് ഇവരുടെ തിരിച്ച് വരവ് ഉറപ്പാക്കുന്നതിനുമായി ഒരു കമ്മീഷനെ നിയോഗിച്ചതായി താലിബാന്‍ വക്താവ്. ‘മുൻ ഭരണകാലത്ത് യുദ്ധപ്രഭുക്കൾ തട്ടിയെടുത്ത എല്ലാ സ്വത്തുക്കളും അവരുടെ മുന്‍ ഉടമസ്ഥർക്ക് തിരികെ നൽകുന്നതിന് നീതിന്യായ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെ’ന്നാണ് ഇത് സംബന്ധിച്ച താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ വിശദീകരിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള താലിബന്‍റെ ശ്രമത്തിന്‍റെ തുടക്കമായാണ് ഈ നീക്കത്തെ വ്യാഖ്യാനിക്കുന്നത്. യുഎസ് പിന്തുണയുണ്ടായിരുന്ന മുന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട യുദ്ധപ്രഭുക്കന്മാരിൽ നിന്ന് ഈ സ്വത്തുക്കൾ താലിബാന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അനീതികളെ അഭിസംബോധന ചെയ്യുന്നതിൽ പുതിയ നീക്കം പ്രധാന മുന്നേറ്റമാണെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2021 ഓഗസ്റ്റിൽ താലിബാൻ രാജ്യം ഏറ്റെടുത്തതോടെ പിരിച്ചുവിട്ട അഫ്ഗാനിസ്ഥാനിലെ പാർലമെന്‍റ് അംഗമായിരുന്ന നരേന്ദർ സിംഗ് ഖൽസയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ശ്രദ്ധേയമാണെന്നും സുഹൈൽ ഷഹീൻ കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നരേന്ദർ സിംഗ് അടുത്ത ദിവസങ്ങളില്‍ അഫ്ഗാനിലേക്ക് തിരിച്ചെത്തിയിരുന്നു. താലിബാന്‍റെ രണ്ടാം വരവിന് പിന്നാലെ, 2021 ഓഗസ്റ്റില്‍ ഇന്ത്യന്‍ വ്യോമസേനയാണ് നരേന്ദര്‍ സിംഗ് അടങ്ങിയ ആദ്യ സംഘത്തെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചത്. ഈ സമയത്ത് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു ഭൂരിപക്ഷം ഹിന്ദു, സിഖ് മതവിശ്വാസികള്‍ രാജ്യം വിട്ടിരുന്നു. ഇവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയിരുന്നെങ്കിലും നരേന്ദര്‍ സിംഗ് അടക്കമുള്ള നിരവധി പേര്‍ യുഎസിലേക്കും കാനഡയിലേക്കും പിന്നീട് മാറിയിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അഫ്ഗാനിലെ രണ്ടാം താലിബാന്‍ സർക്കാറിനെ ഇന്ത്യ ഔദ്ധ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശകാര്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ജെ.പി. സിംഗ്, താലിബാന്‍ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയുമായി കാബൂളില്‍ വച്ച് ചർച്ച നടത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഐഎസ്കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസ്ഥാന്‍ പ്രോവിന്‍സ്) പോലുള്ള പുതിയ ശത്രുക്കളെ നേരിടാന്‍ താലിബാന്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ ചരിത്രത്തിന്‍റെ തന്നെ അവിഭാജ്യ ഘടകമാണ് ഹിന്ദു, സിഖ് സമുദായങ്ങൾ. മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം വരും ഹിന്ദു, സിഖ് സമുദായങ്ങള്‍. 1970 കളിലും 1980 കളിലും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയുടെ കാലത്താണ് മറ്റ് മതവിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ആരംഭിച്ചത്. 2021 ലെ താലിബാന്‍റെ രണ്ടാം വരവില്‍ ബാക്കിയുണ്ടായിരുന്നു സിഖ്, ഹിന്ദു വിഭാഗങ്ങളും അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്

സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ, പരിഹസിച്ച് കോണ്‍ഗ്രസ്

തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് എ കെ ആന്‍റണി

തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് എ കെ ആന്‍റണി

നിലപാട് തിരുത്തി കാനഡ, തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല

നിലപാട് തിരുത്തി കാനഡ, തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല

നടക്കപ്പോറത് ഭൂകമ്പം', അഴിഞ്ഞാടി ഫഹദ്, ആദ്യ പ്രതികരണങ്ങള്‍, ആവേശം ഒരു 'രോമാഞ്ചിഫിക്കേഷൻ'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist