പെർത്ത് : ഹൈന്ദവ സംസ്കാരത്തിന്റെ മൂല്യങ്ങളും പരമ്പരാഗത അറിവുകളും വികസിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പെർത്തിലെ
സന്നദ്ധ സംഘടനയായ സംസ്കൃതി -പെർത്ത് ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28 ശനിയാഴ്ച ‘തരംഗ് – റൈസ് ആൻഡ് റിയലയ്‌സ് ‘ പ്രോഗ്രാം സംഘടിപ്പിക്കുന്നതായി സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.
തീയതി : 28 സെപ്റ്റംബർ 2024 ശനിയാഴ്ച
സമയം : 10am-4pm
സ്ഥലം : വില്ലെറ്റൺ സ്‌പോർട്‌സ് ആൻഡ് കമ്മ്യൂണിറ്റി സെൻ്റർ, 58 ബുറെൻഡാ Blvd, വില്ലെട്ടൺ
സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി ബന്ധിപ്പിക്കുകയും നെറ്റ്‌വർക്ക് ചെയ്യുകയുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പരിപാടിയോടനുബന്ധിച്ച് അതിഥി സ്പീക്കർമാർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കുന്നതാണ്.
• ഡോ അർപിത ഘോഷ് സാഹ: സ്വയം പരിചരണത്തിന് മുൻഗണന
(കൺസൾട്ടൻ്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ് & ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്, (SJOG, മിഡ്‌ലാൻഡ്), കർട്ടിൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ക്ലിനിക്കൽ ലക്ചറർ)
. ശ്രീമതി പ്രവീണ മിത്തൽ (പ്രസിഡൻ്റ്, വിശ്വഹിന്ദു പരിഷത്ത്, WA) : പാരൻ്റിങ് കൗമാരക്കാർ
പരിപാടിയിൽ പങ്കെടുക്കുന്ന ഏവർക്കും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സ്മിത 0401796610
ഹിത 0422302092
സോന 0416983803
ശാലിനി 0424262813






























