ലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ ക്ഷേത്രം ഉയരുന്നു. യുകെയില്‍ ഉയരാനൊരുങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിര്‍മ്മാണ സംരംഭത്തിന് ഗുരുവായൂരില്‍ ഔപചാരിക തുടക്കം.
ലണ്ടനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ലണ്ടൻ ഹിന്ദു ഐക്യവേദി സ്ഥാപക നേതാവുമായിരുന്ന അന്തരിച്ച തെക്കേമുറി ഹരിദാസിന്റെ മനസിലുദിച്ച ആശയമായിരുന്നു ലണ്ടനിലെ ഗുരുവായൂരപ്പൻ ക്ഷേത്രം. ബ്രഹ്മര്‍ഷി മോഹൻജിയുടെ മോഹൻജി ഫൗണ്ടേഷൻ യുകെയുമായി ചേര്‍ന്നാണ് ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുക. ഗുരുവായൂരില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഗുരുവായൂരപ്പന്റെ ഒരു പിടി മണ്ണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധി ജയലത ഹരിദാസിന് കൈമാറി. ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി സുരേഷ് ഗോപി സ്വീകരിക്കുകയും ചെയ്തു. ഇത് ജയലതക്ക് കൈമാറി.
നിരവധി സംഘടകളാണ് ക്ഷേത്രത്തിന് പിന്തുണയുമായെത്തുന്നത്. യൂറോപ്പിലെ നിരവധി സംഘടനകളും വ്യക്തികളും, ലണ്ടൻ ഹിന്ദു ഐക്യവേദി – മോഹൻജി ഫൗണ്ടേഷന്റെ ഈ സംയുക്ത സംരംഭത്തിനോട് സഹകരിക്കുന്നുണ്ട്.