മെൽബൺ : തൂലിക സാഹിത്യവേദിയുടെ ഡോക്യൂമെന്ററി പ്രദർശനവും, ചർച്ചയും മാർച്ച് 16 ശനിയാഴ്ച Oakleigh Hall ൽ (142 Drummond St, Oakleigh VIC 3166) വെച്ച് വൈകിട്ട് 5.30 ന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ഈ പ്രാവശ്യം തൂലിക സാഹിത്യവേദി പ്രദർശനത്തിനെടുത്തിരിക്കുന്ന ആദ്യത്തെ ഡോക്യമെന്ററി ലോക പ്രശസ്ത സാഹിത്യകരനായ ഏണസ്റ്റ് ഹെമ്മിങ്‌വേ യുടെ ഓൾഡ് മാൻ ആൻഡ് സീ എന്ന നോവലിനെക്കുറിച്ചാണ്.
രണ്ടാമത്തെ ഡോക്യൂമെന്ററി മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരെ കുറിച്ചാണ്.ഡോക്യൂമെന്ററി പ്രദർശനത്തിലേക്കും തുടർ ചർച്ചയിലേക്കും എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി തൂലിക ഭാരവാഹികൾ വ്യക്തമാക്കി .മാത്രമല്ല തദവസരത്തിൽ മുൻ വിദ്യാഭ്യാസ ഡയറക്ടറും ചലച്ചിത്ര സാഹിത്യ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച KV Mohan Kumar തൂലികയുടെ വേദിയിൽ സംസാരിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .






























