Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സ്വവര്‍ഗ്ഗ വിവാഹം; മൂന്ന് വര്‍ഷം നീണ്ട കേസിന്‍റെ നാള്‍ വഴികള്‍ അറിയാം

by Kerala News Web Desk 04
October 18, 2023
in INDIA
0 0
A A
സ്വവര്‍ഗ്ഗ വിവാഹം; മൂന്ന് വര്‍ഷം നീണ്ട കേസിന്‍റെ നാള്‍ വഴികള്‍ അറിയാം
Share on WhatsappShare on FacebookShare on TwitterShare on Telegram

മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളി. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരുന്നതെങ്കിലും സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുത നേടുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞെങ്കിലും ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഹര്‍ജി തള്ളിയത്. പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശമുണ്ടങ്കിലും അതിന് നിയമസാധുത നൽകാനാവില്ലെന്ന് ഇതോടെ സുപ്രിം കോടതി വിധിച്ചു. സ്വവർഗ വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ട് പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്നും ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
2020 ലാണ് മൂന്ന് വര്‍ഷം നീണ്ട സ്വര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന നിയമ പോരാട്ടത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നത്. ഈ നിയമ പോരാട്ടത്തിന്‍റെ നാള്‍വഴികളിലൂടെ.

2020 ജനുവരി 27 ന് നികേഷ് പിപി, സോനു എംഎസ് എന്നീ സ്വവർഗ അനുരാഗികളായ ദമ്പതികൾ തങ്ങളുടെ വിവാഹത്തിന് നിയമസാധുത അനുവദിച്ചു കിട്ടാൻ വേണ്ടി കേരള ഹൈക്കോടതിയെ സമീപിക്കുന്നതോടെയാണ് ഈ നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇതേ സമയം സമാന ആവശ്യമുന്നയിച്ച് രാജ്യത്തെ മറ്റ് ഹൈക്കോടതികളിലും ഹര്‍ജികളെത്തി. 2020 ജനുവരിക്കും 2021 നവംബറിനും ഇടയിൽ ദില്ലി ഹൈക്കോടതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് 8 ഹർജികളാണ് ഫയൽ ചെയ്തത്. 2022 നവംബർ 14 ന് സുപ്രിയ ചക്രബർത്തി, അഭയ് ഡാങ് എന്നീ സ്വവർഗ ദമ്പതികൾ അവരുടെ വിവാഹത്തിന് നിയമ സാധുത നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. 2022 നവംബർ 25 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച്, ഈ കേസും പാർത്ഥ ഫിറോസ് മെഹ്‌റോത്ര – ഉദയ് രാജ് ആനന്ദ് എന്നിവരുടെ കേസും ആദ്യ കേസിനൊപ്പം പരിഗണിക്കാൻ ഉത്തരവിട്ടു. പിന്നാലെ മറ്റ് ഒമ്പത് കേസുകള്‍ കൂടി ആദ്യ കേസുകള്‍ക്കൊപ്പം പരിഗണിക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെബി പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒടുവില്‍ 2023 ജനുവരി 6 ന് സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിക്കൊണ്ട് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ നിലവിലുള്ള എല്ലാ കേസുകളും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാല്‍, 2023 മാർച്ച് 12 ന് സ്വവർഗ വിവാഹത്തെ എതിർത്ത് കൊണ്ട് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ‘ഭാരതീയ കുടുംബ സങ്കൽപം’ എന്നത് ജൈവ ശാസ്‌ത്രപരമായി പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണെന്നതായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച വാദം. പിന്നാലെ മൗലീകാവകാശ ലംഘനം അടക്കമുള്ള വാദങ്ങള്‍ ഉയര്‍ന്നതോടെ സുപ്രീം കോടതി, കോസ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2023 മാർച്ച് 15 ന് സുപ്രീം കോടതി സമാനമായ 20 കേസുകൾ കൂടി ഒത്തിച്ചാക്കി. പിന്നാലെ 2023 ഏപ്രിൽ 1 ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് ജമായത്ത് ഉൽ ഉലമ എ ഹിന്ദ് സുപ്രീം കോടതിയിലെത്തി. ഇസ്ലാം സ്വവർഗ വിവാഹത്തെ എതിർക്കുന്നുവെന്ന് അവർ കോടതിയെ ബോധിപ്പിച്ചു. പിന്നാലെ ഹിന്ദു സന്യാസി കൂട്ടായ്മയും സമാനവാദവുമായി സുപ്രീം കോടതിയെ സമീപിച്ചു. 2023 ഏപ്രിൽ 15 ന് സുപ്രീം കോടതിയുടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവർ അടങ്ങിയ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചു. ഏപ്രില്‍ 17 ന് സ്വര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ ഹര്‍ജികളുടെ സാധുത ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഒടുവില്‍ നീണ്ട പത്ത് ദിവസത്തെ വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2023 മെയ് 11 ന് കേസ് വിധി പറയാൻ വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു.
ഒടുവില്‍ ഹര്‍ജിക്കാരെയും ലോകമാകമാനമുള്ള സ്വര്‍ഗാനുരാകികളെയും നിരാശരാക്കിക്കൊണ്ട് 2023 october 17 ന് Supriyo and anr v. Union of India കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ നിർണായകമായ അന്തിമ വിധി പുറത്ത് വന്നു. വിവാഹത്തിന് നിയമസാധുത നല്‍കാന്‍ കഴിയില്ലെങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വിധി ഉറപ്പാക്കുന്നു. അതേ സമയം പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നാണ് ഭൂരിപക്ഷ വിധി. ഒപ്പം സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. അതേസമയം, സ്വവർഗ്ഗ പങ്കാളികൾക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാൻ കഴിയണമെന്നും കോടതി വിധിയില്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
INDIA

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
INDIA

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ
INDIA

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
INDIA

വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം

August 13, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
Next Post
മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !

മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !

ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം…

ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം...

ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist