ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വത്തിന് തുര്‍ക്കിയ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണയുണ്ടെങ്കിലേ പുതിയൊരു രാജ്യത്തെ നാറ്റോയില്‍ ഉള്‍പ്പെടുത്തൂ.
ഒരു വര്‍ഷംമുമ്ബ് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ പരിഭ്രാന്തരായാണ് ഫിന്‍ലന്‍ഡും സ്വീഡനും സഖ്യത്തില്‍ ചേരാന്‍ അപേക്ഷിച്ചത്. 30 നാറ്റോ അംഗരാജ്യങ്ങളില്‍ 28 പേര്‍ പിന്തുണച്ചെങ്കിലും തുര്‍ക്കിയയും ഹംഗറിയും എതിര്‍ത്തു.
കുര്‍ദിഷ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവയോട് സ്വീഡന്റെ മൃദുസമീപനമാണ് തുര്‍ക്കിയയുടെ കടുത്ത എതിര്‍പ്പിന് കാരണം. തുര്‍ക്കിയ എംബസിക്കുപുറത്ത് ഖുര്‍ആന്‍ കത്തിച്ച ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തകന്റെ പ്രതിഷേധമുള്‍പ്പെടെ സ്വീഡനിലെ പ്രകടനങ്ങളുടെ പരമ്ബര തുര്‍ക്കിയയെ ചൊടിപ്പിച്ചു. എന്നാല്‍, ഫിന്‍ലന്‍ഡിന്റെ അംഗത്വ നീക്കത്തോട് എതിര്‍പ്പുണ്ടായിരുന്നില്ല. ഫിന്‍ലന്‍ഡിന്റെ പ്രവേശനത്തിന് ഹംഗറി പാര്‍ലമെന്റും അംഗീകാരം നല്‍കിയിട്ടുണ്ട്.