കിയവ്: അധിനിവേശം ആരംഭിച്ച ശേഷം 4300 യുക്രെയ്ന്‍ കുട്ടികളെ റഷ്യയിലേക്കോ റഷ്യന്‍ അധീനപ്രദേശത്തേക്കോ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയതായി യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.
ഇതില്‍ ഭൂരിഭാഗവും അനാഥകളാണ്. ദത്തെടുത്ത് റഷ്യന്‍ പൗരന്മാരാക്കാനാണ് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധഭൂമിയില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് കൊണ്ടുപോകുന്നതെന്ന് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഇറിന വെറെഷ്ചുക് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. കുട്ടിക്കടത്ത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 6000 യുക്രെയ്ന്‍ കുട്ടികളെ റഷ്യന്‍ അധീനപ്രദേശങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് യു.എസ് പിന്തുണയോടെ പുറത്തിറക്കിയ മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.