ടുവുമ്പ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവൽസരാഘോഷം 06-01-24 ശനിയാഴ്ച ഹാരിസ് ടൗൺ സ്റ്റേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. മനോഹരമായ ക്രിസ്തുമസ് കരോൾ ഗാനങ്ങളും ,സാന്താക്ലോസും , ഗൃഹാതുരത്വം ഉണർത്തുന്ന പുൽക്കൂടും, ക്രിസ്മസ് ട്രീയും പരിപാടികൾക്ക് കൂടുതൽ മിഴിവേകി. കാതിന് ഇമ്പമാർന്ന ഗാനാലാപനവും ചടുലമായ നൃത്തചുവടുകളുമായി ടുവൂമ്പയിലെ കലാകാരൻമാർ കാണികൾക്ക് നവ്യമായ ശ്രവ്യ ദ്രൃശ്യ അനുഭവമേകി.
2023 ഡിസംബർ 15, 16, 17 തീയതികളിൽ ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുകയുണ്ടായി. അച്ചടക്കത്തോടു കൂടി ടുവൂമ്പയിലെ മുഴുവൻ ഭവനങ്ങളിലും സന്ദർശനം നടത്തുന്നതിന് പങ്കാളിത്തം കൊണ്ടും, സാമ്പത്തികമായും സഹായിച്ച മുഴുവൻ അംഗങ്ങൾക്കും പ്രസിഡണ്ട് പോൾ വർഗീസ് നന്ദിയറിയിച്ചു.കരോളിനോടനുബന്ധിച്ച് നടത്തിയ ദീപാലങ്കാര മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ ബിനോ മൈക്കിൾ ,രണ്ടാം സമ്മാനം നേടിയ വിമൽ ജോർജ് മൂന്നാം സമ്മാനം നേടിയ ബിജു ആന്റെണി എന്നിവർക്ക് ജെന്നി ജേക്കബ് സ്പോൺസർ ചെയ്ത ട്രോഫിയും , സാജു കലവറ ബ്രിസ്ബേൻ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും സമ്മാനിച്ചു. ഉന്നത വിജയത്തോടു കൂടി ഹയർ സെക്കന്റെറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ക്രിസ്റ്റൺ ജോൺ, എൽന ബിനോയ്, ഡോണ ബിജു, ഷോൺ ടോം, ആനന്ദ് രവിയപ്പൻ മേനോൻ, ശിവം സച്ചിൻ, അനന്യ വർഗീസ്, അജയ് ടെൻസൺ, നിയാൽ എന്നിവരേയും അവരുടെ വിജയത്തിനു പിന്നിൽ ചാലക ശക്തിയായി വർത്തിച്ച അവരുടെ കുടുംബങ്ങളേയും ആദരിച്ചു.മനോഹരമായ സ്റ്റേജ് അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിയത് സുമി ഗ്ലാഡ്‌സ്റ്റൺ ആയിരുന്നു.
ടുവൂമ്പ മലയാളി അസോസിയേഷൻ പുറത്തിറക്കിയ 2024 വർഷത്തെ മനോഹരമായ കലണ്ടർ ഗോകുൽ ബിന്ദുസരണിന് നൽകി കൊണ്ട് പ്രസിഡണ്ട് പോൾ വർഗീസ് പ്രകാശനം ചെയ്തു. ഈ കലണ്ടർ തയ്യാറാക്കുവാൻ ആവശ്യമായ മുഴുവൻ സാമ്പത്തിക സഹായവും നൽകിയ ഗോകുൽ ബിന്ദു സരണിനും, കലണ്ടറിന്റെ രൂപരേഖ തയ്യാറാക്കിയ വിനോദ് തിരുമാറാടി, മനോഹരമായി കലണ്ടർ ഡിസൈൻ ചെയ്ത ശ്രീ മനു പോൾ എന്നിവർക്ക് അസോസിയേഷന്റെ പേരിലുള്ള കൃതഞ്ജത സെക്രട്ടറി ശ്രീ ബെന്നി മാത്യു അറിയിച്ചു.മുൻപ്രസിഡണ്ട് ശ്രീ പ്രസാദ് ജോൺ നൽകിയ ക്രിസ്തുമസ് പുതുവൽസരാഘോഷ സന്ദേശം ഒരുമയോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ആവശ്യകത ഒരിക്കൽ കൂടി അംഗങ്ങളെ ഓർമിപ്പിക്കുവാൻ സഹായിച്ചു.കലാപരിപാടികൾക്ക് ശേഷം ശ്രീ സാജു കലവറ ബ്രിസ്‌ബേൻ തയ്യാറാക്കിയ രുചികരമായ അത്താഴവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.
കമ്മറ്റിയംഗങ്ങളായ ബിബിൻ ബാബ്സ്, ജെന്നി ജേക്കബ്, ടോണി ഷവലിയാർ, ടോമി കൊച്ചുമുട്ടം, ഗ്ലാഡ്സ്റ്റൻ ഗിൽബർട്ട് ,വിനോദ് തിരുമാറാടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ സഹകരിച്ച മുഴുവൻ മലയാളി സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും സെക്രട്ടി ശ്രീ ബെന്നി മാത്യു നന്ദിയറിയിച്ചു.






























