ഓസ്ട്രേലിയയിൽ കടലിൽ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു .കണ്ണൂർ എടക്കാട് നടാൽ ഹിബ്ബാസിൽ മർവാ ( 33 ),കോഴിക്കോട് കൊളത്തറ സ്വദേശിനി ,നരേഷ ഹാരിസ് (ഷാനി_ 38)എന്നിവരാണ് മരിച്ചത് .തിങ്കളാഴ്ച വൈകിട്ട് സിഡ്നി സദര്‍ ലാൻഡ് ഷെയറിലെ കുർ ണെലിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു .കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്ക് എത്തിച്ചു .ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തിരിച്ചിലിലാണ് മർവ്വയെയും ഷാനിയെയും കണ്ടെടുത്തത് .
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ ഹാഷിമിന്റെയും കെഎംസിസി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിൻ്റെയും മകളാണ് മർവ്വ. ഓസ്ട്രേലിയൻ KMCC ഭാരവാഹിയാണ് ഭർത്താവ് ഡോ. സിറാജുദീൻ. (ക്ാസർകോഡ്), മക്കൾ ഹംദാൻ, സൽമാൻ, വഫാ എന്നിവരാണ്.
കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിൻ്റെ ഭാര്യയാണ് നരേഷ. മക്കൾ സയാൻ, മുസ്‌ക്കാൻ,ഇസ് ഹാൻ എന്നിവരാണ്.































