പരമറ്റ : United Christian Day Parramatta എന്ന വലിയ ക്രൈസ്തവ ഐക്യാഘോഷം Parramattaയിലെ Parramatta Squareയിൽ ഏപ്രിൽ 11, 2026 ശനിയാഴ്ച ഉച്ചക്ക് 1 മണിമുതൽ വൈകിട്ട് 5 മണിവരെ നടക്കും.
ഓസ്ട്രേലിയയിലെ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടി വിശ്വാസ ഐക്യത്തിനും സമൂഹ സൗഹൃദത്തിനും പ്രാധാന്യം നൽകുന്നതാണ്. “We are one in Christ… We are one in Australia” എന്ന ആശയമാണ് ആഘോഷത്തിന്റെ മുഖ്യ സന്ദേശം.
പ്രത്യേകാതിഥികളായി പരമറ്റ ലോർഡ് മേയർ Martin Zaiter, ഫെഡറൽ മന്ത്രി Andrew Charlton എന്നിവർ പങ്കെടുക്കും. ബിഷപ്പുമാർ, വൈദികർ, പാസ്റ്റർമാർ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിക്കും.
സംഗീതം, നാടകാവിഷ്കാരങ്ങൾ, കുട്ടികൾക്കായുള്ള വിനോദപ്രവർത്തനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ക്രൈസ്തവ കോൺഫെഡറേഷൻ ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ക്രൈസ്തവ വിശ്വാസികളെയും പൊതുജനങ്ങളെയും ഒരുമിപ്പിക്കുന്ന ഈ ആഘോഷത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നു.



























