യുണൈറ്റഡ് കേരള ബ്രിസ്ബേൻ സ്പോർട്ടിംഗ് ക്ലബ് 2025-ൽ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു.
“യുണൈറ്റഡ് കപ്പ് 2025” എന്ന് പേരിട്ടിട്ടുള്ള ഈ മത്സരം ഒക്ടോബർ 4-ന് വിർജീനിയ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. കൂടാതെ, കാണികൾക്കായി സൗജന്യ പാർക്കിംഗും, ആധികാരിക ഇന്ത്യൻ വിഭവങ്ങളും ലഭ്യമാക്കും. ടൂർണമെന്റ് ഉച്ചയോടെയാണ് തുടങ്ങുന്നത്.
മത്സരത്തിലെ വിജയികൾക്ക് മികച്ച സമ്മാനങ്ങളാണ് നൽകുന്നത്.
ഓപ്പൺ മെൻസിന് ഒന്നാം സമ്മാനമായി 3501 ഡോളറും, രണ്ടാം സമ്മാനമായി 1501 ഡോളറും ലഭിക്കും. ഓപ്പൺ വുമൺസിന് ഒന്നാം സമ്മാനമായി 501 ഡോളറും, രണ്ടാം സമ്മാനമായി 301 ഡോളറും ലഭിക്കും. അതുപോലെ, അണ്ടർ 8 വിഭാഗത്തിൽ ഒന്നാം സമ്മാനം 301 ഡോളറും രണ്ടാം സമ്മാനം 201 ഡോളറുമാണ്.
പ്രമുഖ നടനും റാപ്പറുമായ നീരജ് മാധവ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തും.































