തായ്പേയി: തയ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനികാഭ്യാസം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ മേഖലയില്‍ വീണ്ടും അമേരിക്കന്‍ യുദ്ധക്കപ്പല്‍.അമേരിക്കന്‍ നാവികസേനയുടെ മിസൈല്‍വേധ കപ്പല്‍ യുഎസ്‌എസ് മിലിയൂസ് ആണ് തായ്‌വാന്‍ തീരത്തെത്തിയത്. തായ്‍വാനു ചുറ്റും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് ചൈന നടത്തിയ മൂന്നുദിവസത്തെ സൈനികാഭ്യാസത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് യുദ്ധക്കപ്പലിന്‍റെ സഞ്ചാരം. അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള പതിവ് സഞ്ചാരമാണിതെന്നാണ് യുഎസ് നേവി പറയുന്നത്.
തയ്വാന്‍ പ്രസിഡന്‍റ് സായ് ഇംഗ് വെനിന്‍റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ചൈന സൈനികാഭ്യാസം പ്രഖ്യാപിച്ചത്. തായ്‍വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്.