യുഎസിലെ അലബാമ സംസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രി ഒരു കൗമാരക്കാരന്റെ ജന്മദിന പാര്‍ട്ടിയില്‍ ഡാഡെവില്ലെ നഗരത്തില്‍ വെടിവയ്പ്പ് നടന്നതായി അലബാമ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി സര്‍ജന്റ് ജെറമി ബര്‍ക്കറ്റ് ഞായറാഴ്ച രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കിട്ടിട്ടില്ല.
ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ 16-ാം ജന്മദിന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നത് ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ്. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് വെടിയേറ്റുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിയേറ്റവരില്‍ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വെടിവെപ്പിന് പിന്നാലെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എന്തിനാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ഇതേദിവസം കെന്റക്കിയിലെ ഓള്‍ഡ് ലൂയിവില്ലെയിലും പാര്‍ക്കിലും വെടിവെപ്പ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സൂചന. ഇവിടെ രാത്രി ഒമ്ബത് മണിയോടെയാണ് ഇവിടെ ആക്രമണം നടന്നത്.