ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ പ്രവർത്തിക്കുന്ന ഇല്ലവാര കേരള സമാജം ഇൻക് (IKS)ന്റെ സ്ഥാപക അംഗവും ആദ്യ സെക്രട്ടറിയുമായിരുന്ന വർഗീസ് തോമസ് (57) അന്തരിച്ചു. 1969 മേയ് 31-ന് ജനിച്ച അദ്ദേഹം 2026 ജൂലൈ 27-നാണ് നിര്യാതനായത്.
ഇല്ലവാര മേഖലയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കും സംഘടനയുടെ രൂപീകരണത്തിനും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വർഗീസ് തോമസ്. സമർപ്പിതമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നിസ്വാർത്ഥ സേവനങ്ങളിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായ അദ്ദേഹം, ഇല്ലവാര കേരള സമാജത്തിന്റെ ശക്തമായ അടിത്തറ പാകുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
ദീർഘകാലം സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങൾ സമൂഹം എപ്പോഴും സ്മരിക്കുമെന്ന് ഇല്ലവാറ കേരള സമാജം അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സംഘടന പങ്കുചേരുന്നതായും അറിയിച്ചു.
വർഗീസ് തോമസിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സമൂഹത്തിനുമെല്ലാം ഈ ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി അനുശോചന സന്ദേശത്തിൽ പറയുന്നു.






























