മെൽബൺ: പ്രശസ്ത ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പങ്കെടുക്കുന്ന ലൈവ് കോൺസർട്ട് മെൽബണിൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം.
ഏപ്രിൽ 24-ന് വൈകിട്ട് 6.30 മുതൽ ട്രാക് ലൗഞ്ചിൽ നടക്കുന്ന സംഗീത പരിപാടിയിൽ വിനീത് ശ്രീനിവാസൻ തന്റെ ബാൻഡിനൊപ്പം വേദിയിലെത്തും.
“ലൈവ് കോൺസർട്ട് വിത്ത് ബാൻഡ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി മലയാളി സംഗീതാസ്വാദകർക്കായി ഒരുപാട് ആകർഷണങ്ങൾ നിറഞ്ഞതായിരിക്കും. അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനുള്ള അപൂർവ അവസരമാണിതെന്ന് പരിപാടിയുടെ സംഘാടകരായ പക്കാ ലോക്കൽസ് വ്യക്തമാക്കി .
പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനയിൽ അവസാനഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ മലയാളി സമൂഹത്തിൽ ഈ സംഗീതവിരുന്നിനായി വലിയ ആവേശമാണ് നിറഞ്ഞിരിക്കുന്നത്.
പോൾസ് ട്രാവൽസ്, ഓസ്ലർ കെയർ സൊല്യൂഷൻസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ലൈവ് കോൺസർട് സംഘടിപ്പിക്കപ്പെടുന്നത് .































