സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളികൾക്ക് ആവേശമായി പ്രിയ ഗായകൻ വിനീത് ശ്രീനിവാസനും സംഘവും സിഡ്‌നിയിലേക്ക് എത്തുന്നു. ‘വോയ്‌സ് ഓഫ് വിനീത്’ (VOICE OF VINEETH) എന്ന് പേരിട്ടിരിക്കുന്ന മെഗാ ലൈവ് ഇൻ കൺസേർട്ട് വരാനിരിക്കുന്ന മെയ് 2 ശനിയാഴ്ച സിഡ്‌നിയിൽ അരങ്ങേറും.
പ്രധാന വിവരങ്ങൾ:
തിയതി: മെയ് 2, ശനിയാഴ്ച
വേദി: ഓക്സ്ഫോർഡ് ഫാൾസ് ഓഡിറ്റോറിയം (Oxford Falls Auditorium), സിഡ്‌നി
മലയാള ചലച്ചിത്ര ലോകത്തെ ഹിറ്റ് ഗാനങ്ങളും പുത്തൻ പ്ലേലിസ്റ്റുകളുമായി രണ്ടര മണിക്കൂർ നീളുന്ന സംഗീത വിരുന്നാണ് വിനീത് ശ്രീനിവാസനും സംഘവും പ്ലാൻ ചെയ്തിരിക്കുന്നത്. പൂർണ്ണ സജ്ജമായ ലൈവ് ബാൻഡിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള സൗണ്ട്, ലൈറ്റിംഗ് സംവിധാനങ്ങളും ഷോയുടെ പ്രത്യേകതയാണ്. സിഡ്‌നിയിലെ പ്രമുഖ ഇൻഡോർ വേദികളിലൊന്നായ ഓക്സ്ഫോർഡ് ഫാൾസ് ഓഡിറ്റോറിയത്തിൽ ആദ്യമായാണ് ഇത്തരമൊരു വമ്പൻ മലയാളം ഷോ സംഘടിപ്പിക്കപ്പെടുന്നത്.
നാട്ടിലെ പ്രശസ്തരായ മറ്റ് കലാപ്രതിഭകളും വിനീതിനൊപ്പം വേദി പങ്കിടുന്നുണ്ട്. ഷോയുടെ ടിക്കറ്റ് വിതരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വിവിഐപി (VVIP), വിഐപി (VIP) തുടങ്ങി വിവിധ കാറ്റഗറികളിലുള്ള ടിക്കറ്റുകൾ ‘Eventik’ പ്ലാറ്റ്‌ഫോം വഴി ആരാധകർക്ക് ബുക്ക് ചെയ്യാവുന്നതാണ്. സിഡ്‌നിയിലെ മലയാളി കൂട്ടായ്മകൾക്കിടയിൽ വലിയ തരംഗമാണ് വിനീതിന്റെ വരവ് ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.































