റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : രാഷ്ട്രീയ ജീവിതത്തിൽ എളിമയും തെളിമയും മുഖമുദ്രയാക്കിയ നേതാവായിരുന്നു വി വി പ്രകാശ് എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബത്ഹ ലുഹ ഹാളിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അമീർ പട്ടണത്ത് അധ്യക്ഷം വഹിച്ചു. ജീവിതം കൊണ്ട് രാഷ്ട്രീയ പ്രാവർത്തകർ എങ്ങിനെയാകണമെന്ന് കാണിച്ച നേതാവാണ് വി വി പ്രകാശെന്ന് അദ്ദേഹം പറഞ്ഞു.
നീതിയുടെയും മാന്യതയുടെയും അതിർവരമ്പുകൾ ലംഘിക്കാതെ ചിട്ടയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പ്രകാശ് രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും ഒരു പോലെ മാത്രകയാണെന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ച ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം പറഞ്ഞു.
സമൂഹത്തിന്റെ ഉന്നമനത്തിനും സാമുദായിക ഐക്യത്തിനും നില കൊണ്ട വി വി പ്രകാശിനെ പോലുള്ള അസംഖ്യം കേരളീയരുടേതാണ് യഥാർത്ഥ “കേരള സ്റ്റോറി” ഐക്യത്തിൽ കഴിയുന്ന സമൂഹത്തിന്റെ ആത്മാവ് തകർക്കുക ലക്ഷ്യം വെച്ച് നിർമിച്ചെടുക്കുന്ന കെട്ടുകഥകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ കമ്മറ്റി അംഗം നൗഫൽ പാലക്കാടൻ അഭിപ്രായപ്പെട്ടു.
ദേഹ വിയോഗം സംഭവിച്ചെങ്കിലും ജീവിത കാലത്തെ പ്രവർത്തി കൊണ്ട് അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് നാഷണൽ കമ്മറ്റി ജന : സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
പ്രസന്ധിയുടെ ചുഴിയിൽ പെട്ടവരെ കരകയറ്റാൻ രാഷ്ട്രീയ പ്രവർത്തനം സക്രിയമായി ഉപയോഗിച്ച പച്ചയായ മനുഷ്യനായിരുന്നു പ്രകാശെന്ന് സെൻട്രൽ കമ്മറ്റി ആക്ടിക് പ്രസിഡണ്ട് മുഹമ്മദ് അലി മണ്ണാർക്കാട് അനുസ്മരിച്ചു.
അലവി ഹാജി കൊണ്ടോട്ടി,സൈനുദ്ധീൻ വെട്ടത്തൂർ,ഷാനവാസ് മുനമ്പത്,സുരേഷ് ശങ്കർ,ബഷീർ കോട്ടയം,
കരീം കൊടുവള്ളി,ഫൈസൽ പാലക്കാട്,ഷുക്കൂർ ആലുവ,KK തോമസ്,ശരത് സ്വാമിനാഥൻ,കൃഷ്ണൻ കണ്ണൂർ,
നാസർ കല്ലറ,നൗഷാദ് വണ്ടൂർ,ഷറഫു ചിറ്റൻ,വിനീഷ് ഒതായി,അൻഷിദ് വഴിക്കടവ്,അൻസർ നൈതല്ലൂർ,
ഭാസ്കരൻ പൊന്നാനി,ഉണ്ണികൃഷ്ണൻ,അൻസായി ഷൗകത്ത്,അബൂബക്കർ മഞ്ചേരി,ഷാഫി കുന്നമംഗലം, എന്നിവർ സംസാരിച്ചു. ചടങ്ങിന് വഹീദ് വാഴക്കാട് സ്വാഗതവും സമീർ മാളിയേക്കൽ നന്ദി പറഞ്ഞു.