Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കോവിഡിന്റെ ഇപ്പോഴുള്ള വര്‍ധനവിന് കാരണമെന്ത്? വിശദീകരിച്ച്‌ ലോകാരോഗ്യ സംഘടന

by Kerala News Web Desk 04
December 18, 2023
in WORLD
0 0
A A
കോവിഡിന്റെ ഇപ്പോഴുള്ള വര്‍ധനവിന് കാരണമെന്ത്? വിശദീകരിച്ച്‌ ലോകാരോഗ്യ സംഘടന
Share on WhatsappShare on FacebookShare on TwitterShare on Telegram

കോവിഡും ശ്വാസകോശ രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ലോകാരോഗ്യ സംഘടന.

വൈറസുകള്‍ പെരുകുകയും രൂപവ്യത്യാസം സംഭവിച്ച്‌ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. നിരീക്ഷണം ശക്തമാക്കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയുമാണ് ഇവയെ നേരിടാനുള്ള പോംവഴി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമീകാലത്തുണ്ടായ കോവിഡ്-19, ശ്വാസകോശ രോഗങ്ങള്‍ വര്‍ധനവിന്‌റെ കാരണവും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു വിഡിയോയും ലോകാരോഗ്യസംഘടന കോവിഡ്-19 ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോ പങ്കുവച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോവിഡ്-19, ജെഎന്‍ 1 ഉപവകഭേദം എന്നിവയെ ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്. ഈ അവധിക്കാലത്ത് എല്ലാവരും സ്വയം കരുതലെടുക്കണമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ലോകാരോഗ്യ സംഘടന പറയുന്നു.ഒരുകൂട്ടം രോഗാണുക്കളാണ് ലോകം മുഴുവനുമുണ്ടായ ശ്വാസകോശരോഗങ്ങളുടെ വര്‍ധനവിനു കാരണമായതെന്ന് മരിയ പറഞ്ഞു. കോവിഡ്-19, ഫ്‌ലൂ, റൈനോവൈറസ്, മൈക്രോപ്ലാസ്മ ന്യുമോണിയെ, മറ്റ് സാര്‍സ് കോവ് 2 വൈറസുകള്‍ തുടങ്ങിയ രോഗകാരികള്‍ കാരണമുള്ള രോഗങ്ങള്‍ ലോകമെമ്ബാടും പടരുന്നുണ്ട്. ബിഎ.2.86ന്‌റെ ഉപവകഭേദമായ ജെഎന്‍.1 ഇപ്പോഴുണ്ടെന്നും ഇതിന്‌റെ വ്യാപനം തുടരുകയാണെന്നും മരിയ പറയുന്നു.

അവധിക്കാലത്തോടനുബന്ധിച്ചുള്ള കൂട്ടംച്ചേരലുകള്‍, മറ്റ് അണുബാധകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇപ്പോഴുണ്ടായ കോവിഡ്-19 വര്‍ധനവിനു പിന്നിലുണ്ട്.

കോവിഡ്-19 മാത്രമല്ല, മറിച്ച്‌ ഇന്‍ഫ്‌ളുവന്‍സ, മറ്റ് വൈറല്‍- ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയും വ്യാപകമായി പടരുന്നുണ്ട്. ലോകത്തിന്‌റെ പല ഭാഗങ്ങളും ശൈത്യകാലത്തിലേക്കു കടന്നതോടെ അവധിക്കാലത്തോടനുബന്ധിച്ച്‌ ആളുകളുടെ ഒത്തുചേരലുകളും ആരംഭിച്ചിട്ടുണ്ട്. അടച്ച മുറിയിലും വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലുമുള്ള ഒത്തുചേരലുകള്‍ രോഗസാധ്യത കൂട്ടുകയാണ്. ആളുകള്‍ക്കിടയിലും വായുവിലും രോഗകാരികള്‍ക്ക് കാര്യക്ഷമമായി പടരാനുള്ള സാഹചര്യമുണ്ട്.

വൈറസിന് രൂപമാറ്റം സംഭവിച്ച്‌ വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണ് കോവിഡ് കേസുകളുടെ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിലവിലെ കേസുകളില്‍ 68 ശതമാനവും കൊറോണ വൈറസിന്‌റെ എക്‌സ്ബിബി ഉപവകഭേദം ജെഎന്‍1 കേസുകളാണെന്നും മരിയ വിശദീകരിച്ചു.

നിലവില്‍ കോവിഡ്-19ന്‌റെ വര്‍ധനവിനും വിവിധ രാജ്യങ്ങളില്‍ പടരുന്നതിനു പിന്നിലും നിരവധി വ്യത്യസ്ത ഘടകങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ എക്‌സ്ബിബിയുടെ ഉപവകഭേദം പടരുന്നുണ്ട്. ആഗോളതലത്തില്‍ 68 ശതമാനമോ അതില്‍ കൂടുതലോ സീക്വന്‍സുകള്‍ എക്‌സ്ബിബിയുടേതായി ഉണ്ട്. മറ്റൊരു വകഭേദം ബിഎ.2.886 ആണ്. ഇതിന്‌റെ ഉപവകഭേദം ജെഎന്‍1 ആണ് ഇപ്പോള്‍ പടരുന്നത്. മറ്റ് ഒമിക്രോണ്‍ ഉപവിഭാഗങ്ങളില്‍ കണ്ടതിന് സമാനമായ ഗുരുതര രോഗസാധ്യത ജെഎന്‍1ലും തള്ളിക്കളയാനാകില്ല. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശം തേടാനും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധമാര്‍ഗങ്ങളായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കുക തുടങ്ങിയവ എല്ലാവരും പിന്തുടരണം. രോഗാണുബാധയുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കുന്നതിനും കോവിഡ്-19 വാക്‌സിന്‍ സഹായിക്കും. ഇതുവരെയുള്ള വിവരം അനുസരിച്ച്‌ നിലവിലുള്ള വാക്‌സിന്‍ ജെഎന്‍1നെതിരെയും ഫലപ്രദമാണ്- മരിയ പറഞ്ഞു.

അതിനിടെ, ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക്സ് കണ്‍സോര്‍ഷ്യം നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ കോവിഡിന്റെ ജെഎന്‍.1 ഉപവിഭാഗത്തിന്‌റെ ഒരു കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പൊതുജനാരോഗ്യവും ആശുപത്രി സന്നദ്ധതയും വിലയിരുത്തുന്ന ഒരു മോക്ക് ഡ്രില്‍ സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള ഈ മോക്ഡ്രില്‍ ഡിസംബര്‍ 13-ന് ആരംഭിച്ച്‌ 18-ന് പൂര്‍ത്തിയാകും.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂരിഭാഗം കോവിഡ് കേസുകളും ലഘുലക്ഷണങ്ങളോടെ ഉള്ളതായിരുന്നു. കോവിഡ്-19 വകഭേദങ്ങളുമായി ബന്ധപ്പെട്ടുള്ള സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ജീനോമിക് ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യ സാര്‍സ് കോവ്2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ഇന്ത്യയിലെ കോവിഡ്19 ന്റെ ജീനോമിക് വശങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില്‍ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചില സന്ദര്‍ഭങ്ങളില്‍ ചെറിയ ദഹന പ്രശ്‌നങ്ങള്‍ എന്നിവയാണ് ഉള്ളത്. മിക്ക രോഗികളും ഈ നേരിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇത് സാധാരണയായി നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മെച്ചപ്പെടുന്നതായും രോഗികള്‍ പറയുന്നു.

ഇന്നലെ രാവിലെ എട്ട് മണി വരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവര്‍ 1701 ആണ്. ഇതില്‍ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1523 ആണ്. 99 കേസുകളാണ് പുതിയതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും തീവ്രമായ ലക്ഷണങ്ങളില്ലാത്തതും വിശ്രമം കൊണ്ടു തന്നെ മാറുന്നതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
27 കോടി രൂപ ബാധ്യത വരുത്തി മലയാളി മുങ്ങി; നാട്ടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വെല്ലുവിളിച്ചതായി സൗദി വ്യവസായി

27 കോടി രൂപ ബാധ്യത വരുത്തി മലയാളി മുങ്ങി; നാട്ടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വെല്ലുവിളിച്ചതായി സൗദി വ്യവസായി

പത്തുപേർക്കായി പത്തു രൂപ കൊടുത്തിട്ട് പതിനായിരം നോട്ടീസ്; അവർക്കിടയിൽ ഒരു ജീവനായി പത്തു ലക്ഷം ചെലവാക്കിയിട്ട് മമ്മൂട്ടിയുടെ നിശബ്ദത: വൈറലായി ജോസ് തെറ്റയിലിന്റെ വാക്കുകൾ

പത്തുപേർക്കായി പത്തു രൂപ കൊടുത്തിട്ട് പതിനായിരം നോട്ടീസ്; അവർക്കിടയിൽ ഒരു ജീവനായി പത്തു ലക്ഷം ചെലവാക്കിയിട്ട് മമ്മൂട്ടിയുടെ നിശബ്ദത: വൈറലായി ജോസ് തെറ്റയിലിന്റെ വാക്കുകൾ

കർണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

കർണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന് ഗവർണറോട് എസ്എഫ്ഐ, മഹാരാജാസിൽ മത്സരം വരെ നടത്തി; നിരനിരയായി ഉയർന്ന് ബാനറുകൾ

എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന് ഗവർണറോട് എസ്എഫ്ഐ, മഹാരാജാസിൽ മത്സരം വരെ നടത്തി; നിരനിരയായി ഉയർന്ന് ബാനറുകൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist