ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പിന്റെ ഗുണനയിലവാരത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്യൂപി ഫര്‍മാകെം നിര്‍മിക്കുന്ന ചുമയ്‌ക്കുള്ള സിറപ്പ് സുരക്ഷിതമല്ലെന്ന് സംഘടന അറിയിച്ചു. കുട്ടികളില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ മരണത്തിലേക്കോ വരെ സിറപ്പിന്റെ ഉപയോഗം നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ലോകാരോഗ്യ സംഘടനയുടെ മെഡിക്കല്‍ പ്രൊഡക്റ്റ് അലര്‍ട്ട് വിഭാഗമാണ് പസിഫിക് ദ്വീപുകളായ മാര്‍ഷല്‍ ഐലന്റിലും മൈക്രോനേഷ്യയിലുമുള്ള നിലവാരം കുറഞ്ഞ ഒരു വിഭാഗം ഗൈഫനസിന്‍ സിറപ്പുകള്‍ കണ്ടെത്തിയത്. പട്ടിക ഏപ്രില്‍ ആറിന് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ചുമയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സിറപ്പുകളാണ് ഗൈഫനസിന്‍. ഹരിയാനയിലെ ട്രിലിയം ഫാര്‍മയാണ് പട്ടികയിലുള്ള ഇന്ത്യന്‍ കഫ് സിറപ്പിന്റെ വിപണനം നടത്തുന്നത്. ഇവര്‍ ഇത്രയും കാലമായിട്ടും മരുന്നിന്റെ നിലവാരവും സുരക്ഷയും സംബന്ധിച്ച് യാതൊരുവിധ ഉറപ്പുകളും ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിട്ടില്ല. അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും മരുന്നില്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മനുഷ്യ ശരീരത്തില്‍ മാരകമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷ പദാര്‍ഥങ്ങളാണ് ഇവ.
ഫെബ്രുവരിയില്‍, യുഎസില്‍ മരുന്നുപയോഗിച്ചവരില്‍ കാഴ്ചക്കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ അവരുടെ തുള്ളി മരുന്നുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു
‘പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉത്പന്നം നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തവയുമാണ്. അതിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ പ്രശ്നങ്ങളോ മരണമോ വരെ ഉണ്ടാക്കിയേക്കാം. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രതടസം, തലവേദന, മാനസികാവസ്ഥയില്‍ മാറ്റം, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കയ്ക്കുള്ള തകരാറുകള്‍ വരെ ഇവയുടെ ഫലമായി ഉണ്ടാകാം’- ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു.
മാര്‍ഷല്‍ ഐലന്‍ഡില്‍ നിന്നുള്ള ഗൈഫനസിന്‍ സിറപ്പിന്റെ സാമ്ബിളുകള്‍ ഓസ്‌ട്രേലിയയിലെ തെറാപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (TGA) ഗുണനിലവാര നിയന്ത്രണ ലബോറട്ടറികളിലാണ് പരിശോധന നടന്നത്. പശ്ചിമ പസിഫിക്കിലുള്ള പല പ്രദേശങ്ങളിലും പട്ടികയിലുള്ള മരുന്നുകള്‍ക്ക് ചിലപ്പോള്‍ അംഗീകാരം ഉണ്ടായിരിക്കാം. കൂടാതെ അനൗപചാരിക വിപണിയിലൂടെയും സിറപ്പുകള്‍ വില്‍ക്കുന്നുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. അതുകൊണ്ട് തന്നെ ഉത്പ്പന്നങ്ങള്‍ ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വിതരണ ശൃംഖലകളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു.
നിയന്ത്രിത വിധേയമല്ലാത്ത അനൗപചാരിക വിപണിയുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നിലവാരമില്ലാത്ത ഈ സിറപ്പുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു. കൂടാതെ, ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ ദേശീയ റെഗുലേറ്ററി അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. മരുന്ന് നിര്‍മാതാക്കള്‍ ഇതുവരെയും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.അടുത്തിടെ, ഇന്ത്യ ആസ്ഥാനമായുള്ള കമ്ബനികള്‍ നിര്‍മ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍, യുഎസില്‍ മരുന്നുപയോഗിച്ചവരില്‍ കാഴ്ചക്കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ അവരുടെ തുള്ളി മരുന്നുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നടന്ന കുട്ടികളുടെ മരണത്തിലും ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്ക് ബന്ധമുണ്ടായിരുന്നു.