യുഎസിലെ വെസ്റ്റ് വിർജീനിയയില്‍ രണ്ട് മാനുകള്‍ക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപ്പേഴ്സ് ഫെറി നാഷണല്‍ ഹിസ്റ്റോറിക്കല്‍ പാർക്കില്‍ രണ്ട് മാനുകള്‍ക്കാണ് സോംബി രോഗം സ്ഥിരീകരിച്ചത്.
രണ്ട് വൈറ്റ് ടൈല്‍ഡ് മാനുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആദ്യമായി വെസ്റ്റ് വിർജീനിയയിലും രോഗം സ്ഥിരീകരിക്കപ്പെട്ടു.
രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട് എന്ന് നാഷണല്‍ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. നാഷണല്‍ പാർക്ക് സർവീസിന് തൊട്ടടുത്ത സ്ഥിതിചെയ്യുന്ന ആന്റീറ്റാം, മോണോക്കസി, ബാറ്റില്‍ ഫീല്‍ഡ് എന്നീ പാർക്കുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം വരെ ഡിഡബ്ലിയുഡി നെഗറ്റീവ് ആയിരുന്ന പാർക്കുകളില്‍ രോഗം പോസിറ്റീവ് ആയതിനെ തുടർന്ന് ഹാർപ്സ് ഫെറി ഉള്‍പ്പെടെയുള്ള നാഷണല്‍ പാർക്കുകളില്‍ മാനുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാർക്കിലാണ് കഴിഞ്ഞവർഷം നവംബറില്‍ ആദ്യമായി സോംബി ഡിയർ ഡിസീസ് രോഗം സ്ഥിരീകരിച്ചത്. സോംബി ഡിയർ ഡിസീസ് രോഗം ക്രോണിക് വേസ്റ്റിംഗ് ഡിസീസ് എന്നും അറിയപ്പെടുന്നു.
വായില്‍ നിന്ന് നുരയൊലിക്കുന്നതോടൊപ്പം ക്ഷീണവും തുറിച്ചുനോട്ടവും കൂടുതലായിരിക്കുകയും രോഗം ബാധിച്ച മൃഗത്തിന് തലച്ചോറില്‍ ആശയ കുഴപ്പമുണ്ടാവുകയും ചെയ്യുന്നതാണ് സോംബി രോഗത്തിന്റെ പ്രധാന ലക്ഷണം. മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ള സോംബി രോഗം അപകടകാരിയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.