കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം.വിദേശത്ത് നിന്നെത്തുന്നവരിൽ രണ്ടു ശതമാനം പേരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന രീതിയിൽ നടപടികൾ സ്വീകരിക്കുന്നതായി ഇന്ത്യൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.ഇതോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗം വിളിച്ചുകൂട്ടിയിരുന്നു.ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ സമയത്ത് രോഗവ്യാപനം കൂടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടികൾ.ശുചിത്വം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികൾ …
The post ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം appeared first on Indian Malayali.