ഗോൾഡ് കോസ്റ്റിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്സ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 17ന് വൈകിട്ട് 4 മണിക്ക് ഓർമോ ഹൈവെ ചർച്ച് ഹാളിലാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു സി.പി യുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ആഘോഷപരിപാടികൾ എംപി മാർക്ക് ബൂത്ത്മോൻ ഉദ്ഘാടനം ചെയ്തു. മുഖ്യാത്ഥിയായി എത്തിയ ഇൻവസ്റ്റർ പ്രോപ്പർട്ടി സി.ഇ.ഒ എൻറിക്ക് ഫേബിസ് ആശംസകൾ നേർന്നു. തുടർന്ന് നടന്ന മനോഹരമായ പാട്ടുകളും നൃത്തങ്ങളോടുമൊപ്പം ക്രിസ്മസ് കരോളും ക്രിസ്മസ് അപ്പൂപ്പനും ചേർന്നതോടെ ഗോൾഡ് കോസ്റ്റ് മലയാളി സമൂഹം വിസ്മയത്തിലാറാടി. സമൃദ്ധമായ ക്രിസ്മസ്സ് ഡിന്നറോട് കൂടി ക്രിസ്മസ്സ് – പുതുവത്സര ആഘോഷങ്ങൾ അവസാനിച്ചു. പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ബിനോയ് തോമസ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ട്രീസൺ ജോസഫ്, ട്രഷറർ ജിംജിത്ത് ജോസഫ്, മീഡിയ കോർഡിറ്റർ മാർഷൽ ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ റെജു എബ്രഹാം, സോജൻ പോൾ, സാം ജോർജ്, രെഞ്ചിത്ത് പോൾ മറ്റത്തിൽ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.