റിയാദ്: സൗദിയും പാകിസ്താനും നയതന്ത്രബന്ധം ശക്തിപ്പെടുത്തും. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും പാക് വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോയും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ബിലാവല്‍ സൗദി വിദേശകാര്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച വിഷയം ചര്‍ച്ചയാവുന്നത്.
സൗദിയുടെയും പാകിസ്താന്റെയും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ വിശദമായി സംഭാഷണം നടത്തിയതായാണ് അറിയുന്നത്. സൗദി-പാകിസ്താന്‍ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് എടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് ബിലാവലും ഫൈസല്‍ ബിന്‍ ഫെര്‍ഹാനും ചര്‍ച്ച നടത്തി.
മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും പൊതു പരിഗണനയുള്ള സുപ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി. അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും ഉയര്‍ത്തി പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാനും സൗദി, പാകിസ്താന്‍ വിദേശകാര്യമന്ത്രിമാര്‍ സംഭാഷണം നടത്തി.
STORY HIGHLIGHTS: Saudi and Pakistan will strengthen diplomatic relations