സിഡ്‌നി: ഓസ്ട്രേലിയയിൽ ഇ-സിഗരറ്റ് പോലെയുള്ള വേപ്പിങ് ഉല്‍പന്നങ്ങളുടെ ഉപയോഗം നിരോധിക്കുന്നു. കൗമാരക്കാര്‍ക്ക് നിയമ വിരുദ്ധമായ വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതായും അവയുടെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതായുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെയുള്ള വേപ്പിങ് വസ്തുക്കളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ഇ-സിഗരറ്റുകളുടെ ഇറക്കുമതി കര്‍ശനമായി നിരോധിക്കാനുമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ശ്രമമമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്ലര്‍ അറിയിച്ചു.
റീട്ടെയില്‍ തലത്തിലുള്ള വേപ്പിങ് വസ്തുക്കളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും ടെറിട്ടറികളുമായും പ്രവര്‍ത്തിക്കും. കൂടാതെ ഉയര്‍ന്ന അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ള ഇവ കൗമാരക്കാരെ ആകര്‍ഷിക്കും വിധം സുഗന്ധവും നിറവും ബബിള്‍ഗത്തിന്റെ ഉള്‍പ്പെടെയുള്ള രുചികളിലും ലഭ്യമാകുന്ന കഞ്ചാവ് വേപ്പിങ് ഉല്‍പന്നങ്ങളും നിരോധിക്കും. കഞ്ചാവിന് അടിമകളായ യുവാക്കളുടെ തലമുറയെ സൃഷ്ടിക്കുകയാണ് ഇത്തരം വേപ്പിങ് വസ്തുക്കളുടെ വില്‍പനയിലൂടെ ലക്ഷ്യമിടുന്നതെന്നും പൊതുജനാരോഗ്യത്തിനു ഭീഷണിയായ ഉല്‍പന്നങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി നാഷണല്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുകയിലയുടെ നികുതി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
അതേസമയം ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വേപ്പിങ് ഉല്‍പന്നങ്ങളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Nicotine Liquids അടങ്ങിയതാണ് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇത് തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.