ഭോപ്പാൽ: കളിച്ചു കൊണ്ടിരുന്നപ്പോൾ സാരി അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലാണ് സംഭവം. അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പെൺകുട്ടി സാരി കൊണ്ട് കളിക്കുകയായിരുന്നു. പക്കാരിയ ഗ്രാമത്തിൽ, തിങ്കളാഴ്ച സംഭവം നടന്നതെന്ന് കോട്മ പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് ബൈഗ പറഞ്ഞു. പെൺകുട്ടിയുടെ അന്ന വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.