കാര്‍ഗോ വഴിയെത്തുന്ന പാഴ്സല്‍ വസ്തുക്കള്‍ മോഷ്ടിക്കുന്ന 15 അംഗ ഇന്ത്യൻ വംശജര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 90 ലക്ഷം കനേഡിയൻ ഡോളറിന്‍റെ (ഏകദേശം 56 കോടി രൂപ) മോഷണവസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ബാല്‍കര്‍ സിംഗ് (42), അജയ് (26), മൻജീത് പഡ്ഡ (40), ജഗ്ജീവൻ സിംഗ് (25), അമൻദീപ് ബൈദ്വൻ (41), കരംഷന്ദ് സിംഗ് (58), ജസ്‍വീന്ദര്‍ അത്‍വാള്‍ (45), ലഖ്‍വീര്‍ സിംഗ് (45), ജഗ്പാല്‍ സിങ് (34), ഉപ്കരണ്‍ സന്ധു (31), സുഖ്‍വീന്ദര്‍ സിംഗ് (44), കുല്‍വീര്‍ ബൈൻസ് (39), ബനിശിദര്‍ ലാല്‍സരണ്‍ (39), ശോഭിത് വര്‍മ (23), സുഖ്‍വീന്ദര്‍ ധില്ലൻ (34) എന്നിവരാണ് അറസ്റ്റിലായത്.ഗ്രേറ്റര്‍ ടൊറന്‍റോ ഏരിയയിലെ (ജിടിഎ) പീല്‍ നഗരസഭ പരിധിയില്‍ നിന്ന് തുടര്‍ച്ചയായി ട്രാക്ടര്‍, ട്രെയിലര്‍ തുടങ്ങിയവയും കാര്‍ഗോ വസ്തുക്കളും മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ചില്‍ രൂപവത്കരിച്ച സംയുക്ത ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്.